ലണ്ടന്‍: ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ബ്രിട്ടീഷ് മെഡിക്കല്‍ ചരിത്രത്തില്‍ ആദ്യമായി വിജയകരമായി പൂര്‍ത്തിയാക്കി. ശസ്ത്രക്രിയ നടത്തിയ 34 കാരിയായ യുവതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഓക്സ്ഫെഡിലെ ചര്‍ച്ചില്‍ ഹോസ്പിറ്റലിലായിരുന്നു ഇരുപതംഗ മെഡിക്കല്‍ സംഘത്തിന്റെ ചരിത്രനേട്ടം.
also read.. പ്രിഗോഷിന് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു
25 വര്‍ഷത്തിലധികമായി ഗര്‍ഭപാത്രം മാറ്റിവയ്ക്കുന്നതില്‍ ഗവേഷണം നടത്തുന്ന ഗൈനക്കോളജിക്കല്‍ സര്ജന് പ്രഫ. റിച്ചാര്‍ഡ് സ്മിത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ ഒമ്പതു മണിക്കൂര്‍ ദീര്‍ഘിച്ചു. യുവതിയുടെ 40 വയസുള്ള സഹോദരിയാണ് ഗര്‍ഭപാത്രം ദാനം ചെയ്തത്.
ഐ.വി.എഫ് വഴി ഇരട്ടക്കുട്ടികളുടെ അമ്മയാകാനാണ് യുവതിയുടെ തീരുമാനം. ശസ്ത്രക്രിയക്കു മുമ്പേ തന്നെ യുവതിയുടെയും അണ്ഡവും ബീജവും ചേര്‍ന്ന ഭ്രൂണം സൂക്ഷിച്ചുവെച്ചിരുന്നു. ജന്മനാ തന്നെ പൂര്‍ണമായി വികസിക്കാത്ത ഗര്ഭപാത്രമായിരുന്നു യുവതിക്ക്. എന്നാല്‍ അണ്ഡാശയങ്ങള്‍ക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല.
സ്ററിറോയിഡുകളുടെ പിന്‍ബലത്തോടെയാണ് ടിഷ്യൂ റിജക്ഷന് ഉള്‍പ്പെടെയുള്ള അപകടസാധ്യതകളെ അതി ജീവിക്കുന്നത്. അതിനാല്‍ തന്നെ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഒന്നോ രണ്ടോ കുഞ്ഞുങ്ങള്‍ ഉണ്ടായശേഷം ഇങ്ങനെ മാറ്റിവയ്ക്കുന്ന ഗര്‍ഭപാത്രം നീക്കം ചെയ്യും.
25,000 പൗണ്ടാണ് (ഏകദേശം 25 ലക്ഷം രൂപ) ശസ്ത്രക്രിയയ്ക്ക് ചെലവായ തുക. ഇംഗ്ളണ്ടിലെ ഹ്യൂമന്‍ ടിഷ്യൂ അതോറിറ്റിയുടെ അനുമതിയോടെ നടത്തിയ ശസ്ത്രക്രിയയ്ക്ക് ചെലവായ തുക എന്‍.എച്ച്.എസ് ആശുപത്രിക്ക് ‘വൂംബ് ട്രാന്‍സ്പ്ളാന്റ് യുകെ’ എന്ന ചാരിറ്റിയാകും നല്‍കുക. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ പ്രഫ. റിച്ചാര്‍ഡ് സ്മിത്ത് തന്നെയാണ് ഈ ചാരിറ്റിയുടെ ചെയര്മാന്. ഇതിനകം തന്നെ മറ്റു 15 ട്രാന്സ്പ്ളാന്റുകള്ക്കു കൂടി ഡോക്ടര്‍മാരുടെ സംഘത്തെ ചുമതലപ്പെടുത്തി കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
2014ല്‍ സ്വീഡനിലാണ് ലോകത്ത് ആദ്യമായി മാറ്റിവയ്ക്കപ്പെട്ട ഗര്‍ഭപാത്രത്തിലൂടെ യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. അതിനുശേഷം ലോകത്താകമാനം സമാനമായ നൂറോളം ശസ്ത്രക്രിയകള്‍ നടന്നു. അമ്പതോളം കുഞ്ഞുങ്ങള്‍ ഇങ്ങനെ ഭൂമിയിലുണ്ടാായി. അതിലേറെയും അമേരിക്കയിലും സ്വീഡനിലുമായിരുന്നു. ടര്‍ക്കി, ഇന്ത്യ, ബ്രിസീല്‍, ചൈന, ചെക്ക്~ റിപ്പബ്ളിക്, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലും ഇതിനു മുമ്പ് സമാനമായ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി നടന്നിട്ടുണ്ട്.
|