കെയ്റോ: സൂയസ് കനാലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് ഗതാഗതം തടസപ്പെട്ടു. എണ്ണയും പ്രകൃതിവാതകവും കയറ്റിവരുകയായിരുന്ന രണ്ട് കപ്പലുകളുകളാണ് കൂട്ടിയിടിച്ചതെന്ന് ഈജിപ്ഷ്യന്‍ അധികൃതര്‍ അറിയിച്ചു.
also read.. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു
കനാലിലെ കപ്പല്‍ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. ലോകത്തെ ചരക്കുഗതാഗതത്തില്‍ 10 ശതമാനത്തോളം സൂയസ് കനാല്‍വഴിയാണ് കടന്നുപോകുന്നത്.
മെഡിറ്ററേനിയന്‍ കടലില്‍നിന്ന് ചെങ്കടലിലേക്ക് പോകുന്ന കപ്പല്‍ വ്യൂഹത്തില്‍പെട്ടതാണ് അപകടത്തില്‍പ്പെട്ട രണ്ട് കപ്പലുകളും. കനാലിലൂടെ സഞ്ചരിക്കുകയായിരുന്ന സിംഗപ്പൂര്‍ കപ്പല്‍ ബി.ഡബ്ള്യൂ. ലെസ്മെസ് എന്ന എണ്ണ ടാങ്കര്‍ ചൊവ്വാഴ്ച രാത്രി യന്ത്രത്തകരാര്‍ കാരണം നിയന്ത്രണംവിട്ട് കരയിലേക്ക് ഇടിച്ചുകയറിയിരുന്നു. പ്രകൃതിവാതകമാണ് ഈ കപ്പലിലുണ്ടായിരുന്നത്. പിന്നാലെയെത്തിയ കേമാന്‍ ഐലന്‍ഡ് കപ്പലായ ബുരി കുടുങ്ങിക്കിടന്ന ഈ കപ്പലില്‍ ഇടിക്കുകയായിരുന്നു. എണ്ണ ഉത്പന്നങ്ങളാണ് ഇതിലുമുണ്ടായിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം