ലണ്ടന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ പോലും സ്ഥാനമുള്ള ലണ്ടനിലെ പ്രശസ്തമായ ഇന്ത്യ ക്ളബ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടനില്‍ കാമ്പയിന്‍ നടത്തിയ ഇന്ത്യ ലീഗില്‍ തുടങ്ങുന്നതാണ് ക്ളബിന്റെ ചരിത്രം.
ക്ളബ് നിലനിര്‍ത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തില്‍, അടുത്ത മാസം അടച്ചുപൂട്ടല്‍ പൂര്‍ത്തിയാകും. സെപ്റ്റംബര്‍ 17നായിരിക്കും ക്ളബ് പൊതുജനങ്ങള്‍ക്കായി തുറക്കുന്ന അവസാന ദിവസം.
പുതിയൊരു ഹോട്ടല്‍ നിര്‍മിക്കുന്നതിന് ഭാഗികമായി പൊളിക്കുന്നതിന് കെട്ടിടത്തിന്റെ ഫ്രീഹോള്‍ഡറായ മാര്‍സ്ററണ്‍ പ്രോപ്പര്‍ട്ടീസ് വെസ്ററ്മിന്‍സ്ററര്‍ സിറ്റി കൗണ്‍സിലില്‍ അപേക്ഷ നല്‍കിയിരുന്നു. കെട്ടിടത്തിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് 2018 ആഗസ്ററില്‍ കൗണ്‍സില്‍ അപേക്ഷ ഏകകണ്ഠമായി തള്ളുകയായിരുന്നു.
also read.. പണിക്കായി അടുക്കി വച്ച കല്ലിളകി വീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്
സ്വാതന്ത്ര്യപൂര്‍വ കാലഘട്ടത്തില്‍ വി.കെ. കൃഷ്ണമേനോന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നേതാക്കളുടെ താവളമായിരുന്നു ഈ ക്ളബ്. ഇതു നിലനിര്‍ത്തുന്നതിനുവേണ്ടി നടത്തിപ്പുകാരായ യദ്ഗാര്‍ മാര്‍ക്കറും മകള്‍ ഫിറോസയും “സേവ് ഇന്ത്യ ക്ളബ്’ എന്ന പേരില്‍ കാമ്പയിന്‍ ആരംഭിച്ചിരുന്നു. എന്നാല്‍, ക്ളബിന്റെ അടച്ചുപൂട്ടല്‍ ആസന്നമായെന്ന് ഇവരും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
1946 മുതല്‍ പ്രവര്‍ത്തിക്കുന്ന ക്ളബ് 26 മുറികളുള്ള സ്ട്രാന്‍ഡ് കോണ്ടിനന്റല്‍ ഹോട്ടലിലെ ഒന്നാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്. കൃഷ്ണമേനോന്‍ ഉള്‍പ്പെടെയുള്ള സ്ഥാപക അംഗങ്ങള്‍ സ്ഥിരമായി ഇവിടെ ഒത്തുകൂടിയിരുന്നു. ബ്രിട്ടനിലെ ആദ്യകാല ഇന്ത്യന്‍ റസ്ററാറന്റുകളില്‍ ഒന്ന് സ്ഥിതിചെയ്തിരുന്നതും ഇവിടെയാണ്.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനും വിഭജനത്തിനുംശേഷം അതിവേഗം വളര്‍ന്ന ബ്രിട്ടീഷ് ദക്ഷിണേഷ്യന്‍ സമൂഹത്തിന്റെ പ്രധാന സംഗമവേദിയായിരുന്നു ഈ ക്ളബ്. 70ലധികം വര്‍ഷം മുമ്പ് ആരംഭിച്ച ക്ളബ് ആദ്യകാല ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് താങ്ങും തണലുമായിരുന്നു. തുച്ഛമായ വരുമാനത്തില്‍ ജോലിചെയ്യുന്ന ഇന്ത്യന്‍ പ്രഫഷനലുകള്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം കഴിക്കുന്നതിനും രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നതിനും ഭാവികാര്യങ്ങള്‍ സംസാരിക്കുന്നതിനുമുള്ള വേദിയായാണ് കൃഷ്ണമേനോന്‍ ഇന്ത്യ ക്ളബിനെ വിഭാവനം ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
|