ചെന്നൈ: ലഖ്‌നൗ സന്ദര്‍ശനത്തിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പാദങ്ങള്‍ തൊട്ടു വണങ്ങിയ സംഭവത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ പിന്തുണച്ച് തമിഴ്‌നാട് ബിജെപി. യോഗിയോടുള്ള ആദരവ് കാണിക്കാനാണ് രജനികാന്ത് അങ്ങനെ ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.
ഗോരഖ്പൂര്‍ മഠത്തിന്റെ തലവനാണ് യോഗി. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ അദ്ദേഹത്തെ ‘മഹാരാജ്’ എന്നാണ് വിളിക്കുന്നത്. അപ്പോള്‍ രജനികാന്ത് യോഗിയുടെ കാലില്‍ വീണാല്‍ എന്താണ് കുഴപ്പം ഒരാള്‍ മറ്റൊരാളേക്കാള്‍ താഴ്ന്നവനാണ് എന്നല്ല ഇതിനര്‍ത്ഥം. യോഗിയേയും അദ്ദേഹത്തിന്റെ ആത്മീയതയേയും ബഹുമാനിക്കുകയാണ് രജനികാന്ത് ചെയ്തത് എന്നും അണ്ണാമലൈ പറഞ്ഞു.
ഒരു പണിയുമില്ലാത്ത ചില രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നേതാക്കളും എല്ലാറ്റിനെയും വിമര്‍ശിക്കാന്‍ തുടങ്ങിയാല്‍ അവസാനമുണ്ടാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തമിഴ്‌നാട്ടിലെ മന്ത്രിമാര്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ കാല്‍ക്കല്‍ വീഴുകയാണെന്നും അണ്ണാമലൈ ആരോപിച്ചു.
മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ കാലില്‍ മന്ത്രിമാര്‍ വീഴുന്ന കാഴ്ചയാണ് നമ്മള്‍ അടുത്തിടെ കാണുന്നത്. അതുപോലെ ഉദയനിധി സ്റ്റാലിനേക്കാള്‍ സീനിയറായ ഒരു എം.എല്‍.എ നിയമസഭയില്‍ അദ്ദേഹത്തെ വണങ്ങി. രജനികാന്തിനെ വിമര്‍ശിക്കുന്നവര്‍ എന്തുകൊണ്ട് ഇതൊന്നും മിണ്ടുന്നില്ല” അണ്ണാമലൈ ചോദിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം