ന്യൂഡല്‍ഹി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് തിരിച്ചടി. മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്ത കേരള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ശിക്ഷവിധി സ്റ്റേ ചെയ്തതിന്‍റെ കാരണം ശരിയായില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
കേസ് വീണ്ടും പരിഗണിച്ച് ആറാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ സുപ്രീം കോടതി ഹൈക്കോടതിയ്ക്ക് നിർദ്ദേശം നൽകി. അതേസമയം ഹൈക്കോടതി വിധി വരുന്നതുവരെ മുഹമ്മദ് ഫൈസലിന് എംപി സ്ഥാനത്ത് തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Also read : വീണ വാങ്ങിയ പണത്തിന്റെ കണക്ക് വന്നാല്‍ കേരളം ഞെട്ടും; മാത്യു കുഴല്‍നാടന്‍
നേരത്തെ, വധശ്രമക്കേസില്‍ കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് ഫൈസല്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. ഫെസലിന് 10 വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anwesha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം