വിനയ് ഫോർട്ടിന്റ പുതിയ ലൂക്കാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.’ ഋതു’ എന്ന സിനിമയിലൂടെ എത്തി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടനാണ് വിനയ് ഫോർട്ട്. പിന്നീട് ഒട്ടനവധി സിനിമകളിൽ നായകനായും വില്ലനായും സഹതാരമായും എല്ലാം വിനയ് ബിഗ് സ്ക്രീനിൽ തിളങ്ങി. നിലവിൽ നിവിൻ പോളി നായകനാകുന്ന ‘രാമചന്ദ്ര ബോസ് & കോ’ എന്ന ചിത്രമാണ് നടന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഈ വേളയിൽ വിനയ് ഫോർട്ടിന്റെ ഒരു ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.ചാർളി ചാപ്ലിൻ ലുക്കിൽ മീശയും ചുരുണ്ട മുടിയും കൂളിംഗ് ഗ്ലാസും വച്ച് സ്റ്റൈലൻ ലുക്കിലാണ് വിനയ് ഫോർട്ട് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ‘രാമചന്ദ്ര ബോസ് & കോ’യുടെ പ്രസ് മീറ്റിൽ എത്തിയതായിരുന്നു വിനയ്.
ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ സിനിമാതാരങ്ങൾ ഉൾപ്പടെ ഉള്ളവർ കമന്റുകളുമായി രംഗത്തെത്തി.ജഗതിയുടെ ‘ഉമ്മൻ കോശി’ എന്ന കഥാപാത്രവുമായാണ് പലരും വിനയ് ഫോർട്ടിന്റെ ലുക്കിന്റെ താരതമ്യം ചെയ്തിരിക്കുന്നത്. ജയറാം നായകനായി എത്തിയ ‘സിഐഡി ഉണ്ണികൃഷ്ണൻ ബി എ, ബി എഡ്’ എന്ന ചിത്രത്തിലെ കഥാപാത്രം ആണ് ഉമ്മൻ കോശി. ‘അത് ഇഷ്ടപ്പെട്ടു.. ഉമ്മൻ കോശി’, എന്നാണ് അജു വർഗീസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Also Read;പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരൻ നാളെ ചോദ്യംചെയ്യലിനു ഹാജരാകും
ദിലീപ് നായകനായി എത്തിയ ഈ പറക്കും തളിക എന്ന സിനിമയിലെ ഒരു രംഗവുമായും വിനയ് ഫോർട്ടിന്റെ ലുക്കിനെ തരതമ്യം ചെയ്യുന്നവരുണ്ട്. മിന്നാരത്തിലെ കുതിരവട്ടം പപ്പുവിന്റെ ലുക്കും ഇക്കൂട്ടത്തിൽ ഉണ്ട്. അതേസമയം, തന്റെ പുതിയ ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി വിനയ് ഫോർട്ട് തന്നെ രംഗത്തെത്തി. ‘ഇതെന്റെ അടുത്ത പടത്തിന്റെ ഒരു ലുക്കാണ്. അപ്പൻ സിനിമയുടെ സംവിധായകൻ മജുവിന്റേതാണ് ചിത്രം. ആ സിനിമയിൽ ഞാൻ അഭിനയിച്ച് കൊണ്ടിരിക്കയാണ്. വളരെ ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള സിനിമയും കഥാപാത്രവും ആണത്. അതുകൊണ്ട് ഈ കോലം ഞാൻ അങ്ങ് സഹിക്കുക ആണ്. സെപ്റ്റംബർ പകുതിവരെ ഈ കോലത്തിൽ തന്നെ ഞാൻ നടക്കേണ്ടി വരും’, എന്നാണ് വിനയ് ഫോർട്ട് പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം