സിവിൽ സർവീസ് എന്നത് എളുപ്പം നേടിയെടുക്കാൻ പറ്റിയ ഒരു വിജയമല്ല. അതിനു വർഷങ്ങളുടെ കഠിനാധ്വാനവും, എനിക്ക് വിജയിക്കണമെന്നുള്ള ആഗ്രഹവും മനസ്സിൽ അണഅടായിരിക്കണം. ഇത്തരത്തിൽ മനസ്സിനെ ചട്ടം കെട്ടി നിയന്ത്രിച്ചവർക്ക് വിജയം സുനിശ്ചിതമാണ്. വിജയിച്ചിട്ടുള്ളു.
2022 ൽ 599 റാങ്ക് നേടി സിവിൽ സർവീസ് ജേതാവായ ആളാണ് മുഹമ്മദ് അഫ്സൽ. അദ്ദേഹം ഈ വിജയം കൈവരിച്ചതിനു പിന്നിൽ നീണ്ട ആറ് വർഷത്തെ പ്രയത്നം ആണ്. 2017 ലെ കോളേജ് പഠനത്തിന് ശേഷമാണ് സിവിൽ സർവീസ് എന്ന ലോകത്തേക്ക് അദ്ദേഹം എത്തുന്നത്. ആദ്യം പഠിക്കുന്ന സമയം അതിന്റെ പ്രാധാന്യം അത്ര മനസിലായിരുന്നില്ല.. എന്നാൽ ആദ്യത്തെ പരീക്ഷയ്ക്കു ശേഷം യു. പി എസ് സി ക്കുള്ള ഡിമാന്റ് മനസിലായി. അതറിഞ്ഞു പഠിക്കാൻ തുടങ്ങി.
6 വർഷമാണ് ഈ വിജയത്തിനായി കാത്തിരുന്നത്. കളിയാക്കാനും, കുറ്റപ്പെടുത്താനും ധാരാളം പേരുണ്ടായിരുന്നു. കുടുംബത്തിന്റെ സപ്പോർട്ട് കൊണ്ട് മാത്രമാണ് ഈ വിജയം കൈവാരിക്കാനായത്.എന്റെ ഉമ്മാന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഞാൻ സിവിൽ സർവീസ് എഴുതി എടുക്കണമെന്നുള്ളത്. അത് ഞാൻ സാധിച്ചു കൊടുത്തു. എന്നാൽ ഇന്ന് ഈ വിജയം ആഘോഷിക്കാൻ ഉമ്മ കൂടെയില്ല.
ഉമ്മയുടെ മരണ ശേഷം എഴുതിയ എക്സമുകളിൽ ചെറിയ മാർക്കിനാകും പോകുന്നത്. ഉമ്മാടെ ആഗ്രഹം നേടികൊടുക്കാനായി ആണ് ബാക്കി എക്സാമുകൾ ഞാൻ എഴുതിയത്. 2022ൽ ആ ആഗ്രഹം നടന്നു. എന്റെ ഈ വിജയത്തിന് എന്നെ സഹായിച്ചത് “Enlite IAS” കോച്ചിങ് സെന്റർ ആണ്. അവിടുന്ന് കിട്ടുന്ന സപ്പോർട്ട് അത് വളരെ വലുതാണ്. എക്സാമിന് പുറകോട്ടു പോകുന്നവരെ നന്നായിട്ട് ട്രെയിൻ ചെയ്യാറുണ്ട്. പുറകോട്ട് പോകുന്നവരെ മുൻനിരയിലേക്ക് കൊണ്ടുവരുക എന്ന ഒരു നയം ആണ് അവർക്കുള്ളത്.
സിവിൽ സർവീസിനായി പഠിക്കുന്നവർക്ക് ഏറ്റവും കൂടുതൽ ആവശ്യം അവരുടെ ഫാമിലിയുടെ സപ്പോർട്ട് ആണ്. അവരെ മനസിലാക്കി അവരുടെ ആഗ്രഹത്തിന് കൂടെനിക്കുക. സിവിൽ സർവീസ് എന്നത് ഒരു ലോങ്ങ് ജോർണി ആണ് അത് നേടിയെടുക്കുന്നതുവരെയും ശ്രമിച്ചുകൊണ്ടിരിക്കുക.നമ്മുടെ ആഗ്രഹത്തിനെ മുറുകെ പിടിച്ചു മുന്നോട്ടു പോകുക. എത്ര തടസ്സങ്ങൾ വന്നാലും ആഗ്രഹത്തെ പിടിവിടത്തെ ലക്ഷ്യത്തിൽ എത്താനായി പരിശ്രമിക്കുക.
Enlite IAS First Floor, Twinkle Plaza Panavila Jn After Bakery Jn Trivandrum
enliteias@gmail.com 7994058393 www.enliteias.com
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം