കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ ഏഴു സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. നിലവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ്, യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍, എന്‍ഡിഎ സ്ഥാനാര്‍ഥി ജി. ലിജിന്‍ലാല്‍, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ലൂക്ക് തോമസ് എന്നിവരാണ് പ്രധാന മത്സരാർഥികള്‍.
ഇവരെ കൂടാതെ സ്വതന്ത്ര സ്ഥാനാര്‍ഥികളായ പള്ളിക്കത്തോട് സ്വദേശി ഷാജി, മൂവാറ്റുപുഴ സ്വദേശി പി.കെ. ദേവദാസ്, പാലാ സ്വദേശി സന്തോഷ് പുളിക്കന്‍ എന്നിവരും മത്സരരംഗത്തുണ്ട്. ഇന്ന് വൈകുന്നേരം മൂന്ന് ആയിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം. സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണല്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം