ഐ.​സി.​എ​ഫ് ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പൗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: രാ​ജ്യ​ത്തി​ന്റെ 77ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘ബ​ഹു​സ്വ​ര​ത​യാ​ണ് ഉ​റ​പ്പ്’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഐ.​സി.​എ​ഫ് ഇന്​ർ​നാ​ഷ​ന​ൽ പ്ര​ഖ്യാ​പി​ച്ച പൗ​ര​സ​ഭ​യു​ടെ ഭാ​ഗ​മാ​യി ജി​ദ്ദ സെ​​​ൻ​ട്ര​ൽ ക​മ്മി​റ്റി വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. രാ​ജ്യ​ത്തി​ന്റെ സ്വാ​ത​ന്ത്ര്യ​ത്തി​ന് വേ​ണ്ടി ജീ​വ​ത്യാ​ഗം ചെ​യ്ത ധീ​ര​ദേ​ശാ​ഭി​മാ​നി​ക​ളെ അ​നു​സ്മ​രി​ച്ച് ന​ട​ന്ന പൗ​ര​സ​ഭ രാ​ജ്യ​ത്തി​​ന്റെ അ​ഖ​ണ്ഡ​ത​യും പ​ര​മാ​ധി​കാ​ര​വും കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്തു.

also read.. 500 രൂപയെ ചൊല്ലി തർക്കം, അടിപിടി; രണ്ട് ബസ് ജീവനക്കാർക്ക് കുത്തേറ്റു

ജാ​തി, മ​ത, വ​ർ​ഗ, വ​ർ​ണ, ഭാ​ഷ​ക​ൾ​ക്ക​തീ​ത​മാ​യി രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​രെ​യും സ​മ​ന്മാ​രാ​യി കാ​ണാ​നും ഭ​ര​ണ​ഘ​ട​ന ശി​ൽ​പി​ക​ൾ അ​ടി​വ​ര​യി​ട്ട ഇ​ന്ത്യ​ൻ ദേ​ശീ​യ​ത​യു​ടെ അ​ടി​സ്ഥാ​ന​ശി​ല​യാ​യ ബ​ഹു​സ്വ​രത​യെ​യും രാ​ജ്യ​ത്തി​​ന്റെ മ​ഹ​ത്താ​യ മ​തേ​ത​ര​ത്വ​മൂ​ല്യ​ങ്ങ​ളെ​യും പൂ​ർ​ണ​മാ​യും ഉ​ൾ​ക്കൊ​ണ്ട് രാ​ജ്യ​ന​ന്മ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കാ​നും ഭ​ര​ണാ​ധി​കാ​രി​ക​ൾ ത​യാ​റാ​വ​ണ​മെ​ന്നും പൗ​ര​സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു.

വ്യ​ത്യ​സ്ത മ​ത​വി​ശ്വാ​സ​ങ്ങ​ൾ, മ​ത​മി​ല്ലാ​ത്ത​വ​ർ, നാ​നാ​ത​രം ജാ​തിക​ൾ, സം​സ്കാ​ര​ങ്ങ​ൾ, വി​വി​ധ ഭാ​ഷ​ക​ൾ, വേ​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ വൈ​വി​​ധ്യ​ങ്ങ​ളെ പ​ര​സ്പ​രം മാ​നി​ക്കു​ക​യും അം​ഗീ​ക​രി​ക്ക​ലു​മാ​ണ് ബ​ഹു​​സ്വ​ര​ത കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ഒ​രേ സി​വി​ൽ നി​യ​മ​ത്തി​ന് കീ​ഴി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ൾ അ​ങ്ങേ​യ​റ്റം അ​പ​ക​ട​ക​ര​മാ​ണെ​ന്നും പൗ​ര​സ​ഭ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഓ​ൺ​ലൈ​നി​ൽ ന​ട​ന്ന പ​രി​പാ​ടി ഐ.​സി.​എ​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ വെ​ൽഫ​യ​ർ സെ​ക്ര​ട്ട​റി മു​ജീ​ബ്റ​ഹ്മാ​ൻ എ.​ആ​ർ ന​ഗ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​സി.​എ​ഫ് ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഹ​സ്സ​ൻ സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹ്ദ് അ​ൽ ഉ​ലൂം ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ യ​ഹ് യ ​ഖ​ലീ​ൽ നൂ​റാ​നി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഹ​സ്സ​ൻ ചെ​റൂ​പ്പ, കെ.​ടി.​എ മു​നീ​ർ, റ​ഫീ​ഖ് പ​ത്ത​നാ​പു​രം, അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര, സൈ​നു​ൽ ആ​ബി​ദീ​ൻ ത​ങ്ങ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ൻ​സൂ​ർ മാ​സ്റ്റ​ർ മ​ണ്ണാ​ർ​ക്കാ​ട് സ്വാ​ഗ​ത​വും ഹ​നീ​ഫ പെ​രി​ന്ത​ൽ​മ​ണ്ണ നന്ദി​യും പ​റ​ഞ്ഞു. മു​ഹ്‌​യു​ദ്ദീ​ൻ അ​ഹ്‌​സ​നി പ്രാ​ർ​ഥ​ന ന​ട​ത്തി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം