ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഉത്തരകാശി ജില്ലയില്‍വച്ച് ഇന്നലെയാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. ഗംഗോത്രി സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന സംഘം ഗംഗ്‌നാനിയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്.
ഗുജറാത്ത് സ്വദേശികളാണ് കൊല്ലപ്പെട്ടത്. വാഹനത്തില്‍ 35 പേരുണ്ടായിരുന്നെന്നും അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും ആവശ്യമായ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
read more രണ്ടാം ട്വന്റി 20യിലും തകര്‍പ്പന്‍ വിജയം; അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് പരമ്പര
എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് അംഗങ്ങള്‍ പ്രദേശത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ഹെലികോപ്ടര്‍ സൗകര്യവും ഒരുക്കി. ഉത്തരാഖണ്ഡില്‍ പലയിടത്തും രൂക്ഷമായ മഴയും മണ്ണിടിച്ചിലും തുടരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം