ചെന്നൈ : ഐഫോണിന്റെ ഉൽപാദനം രാജ്യത്ത് ആരംഭിക്കുമെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലുള്ള ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പിന്റെ പ്ലാന്റിൽ ഐഫോൺ 15 ഉടൻ തന്നെ നിർമ്മിക്കുമെന്നായിരുന്നു റിപ്പോർട്ട്. ഇപ്പോൾ, ഫോക്സ്കോണിന്റെ ലോജിസ്റ്റിക്സ് യൂണിറ്റ് ജുസ്ദ തമിഴ്നാട്ടിൽ പുതിയ ഓഫീസ് തുറന്നു. ഇന്ത്യയിലെ ഐഫോൺ 15 ഉൽപാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലോജിസ്റ്റിക്സ് ഓഫിസ് തുറന്നത്.
തമിഴ്നാട്ടിൽ പുതിയ ഓഫിസ് തുറക്കുന്ന വിവരം ഇന്ത്യയിലെ ഫോക്സ്കോൺ പ്രതിനിധി വി ലീയാണ് ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ പങ്കുവെച്ചത്. ഫോക്സ്കോൺ ടെക്നോളജി ഗ്രൂപ്പിന്റെ ഏക അംഗീകൃത സപ്ലൈ ചെയിൻ മാനേജ്മെന്റ് കമ്പനിയാണ് ജുസ്ദ. പുതിയ ഓഫിസ് തുറക്കുന്നത് കമ്പനി ഐഫോൺ 15 ഇന്ത്യയിൽ നിർമ്മിക്കുമെന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ.
ഐഫോൺ 15ന്റെ നിർമ്മാണം തമിഴ്നാട്ടിൽ ഉടൻ ആരംഭിക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയിലെ അടക്കമുള്ള ഫാക്ടറികളിൽ നിന്ന് ഷിപ്പിംഗ് ആരംഭിച്ച് ആഴ്ചകൾക്കുള്ളിൽ ഉപകരണങ്ങൾ തമിഴ്നാട്ടിൽ എത്തിക്കാനാണ് ഫോക്സ്കോൺ പ്ലാന്റ് ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിൽ നിന്ന് വരുന്ന ഐഫോണുകളുടെ എണ്ണം വർധിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും സൂചനയുണ്ട്.
read more രണ്ടാം ട്വന്റി 20യിലും തകര്‍പ്പന്‍ വിജയം; അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് പരമ്പര
ഇന്ത്യയിലെ മറ്റ് വിതരണക്കാരായ പെഗാട്രോൺ കോർപ്പറേഷനും ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്ന വിസ്ട്രോൺ കോർപ്പറേഷൻ ഫാക്ടറിയും ഉടൻ തന്നെ ഇന്ത്യയിൽ ഐഫോൺ 15 ന്റെ ഉൽപാദനം ആരംഭിക്കും. റിപ്പോർട്ട് അനുസരിച്ച്, പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളുടെ ലഭ്യതയെ ആശ്രയിച്ചിരിക്കും പുതിയ ഫോണിന്റെ വിൽപന.
ഈ വർഷം ഏറ്റവും കൂടുതൽ പേർ കാത്തിരിക്കുന്ന സ്മാർട്ട് ഫോണുകളിലൊന്നാണ് ഐഫോൺ 15. എല്ലാ മോഡലുകളുടെയും ഭാഗമായ ഡൈനാമിക് ഐലൻഡ് നോച്ച് ഡിസൈനും ആപ്പിളിന് ആദ്യമായുള്ള യുഎസ്ബി ടൈപ്പ് സി ചാർജിംഗ് പിന്തുണയും ഉൾപ്പെടെ വരാനിരിക്കുന്ന ഐഫോണിനൊപ്പം ആപ്പിൾ ചില വലിയ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഐഫോൺ 15 ന്റെ ക്യാമറയ്ക്ക് ചില പ്രധാന അപ്ഗ്രേഡുകൾ ലഭിക്കുമെന്നും ലോ-ലൈറ്റ് ക്യാമറ പ്രകടനം വൻതോതിൽ മെച്ചപ്പെടുമെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം