കോട്ടയം: പുതുപ്പള്ളിയിൽ ഇടത് മുന്നണി ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്. സഹതാപ തരംഗത്തിന്റെ ഒഴുക്കിലങ്ങ് വിജയിക്കാമെന്നായിരുന്നു നേരത്തെ യു.ഡി.എഫ് കരുതിയിരുന്നതെന്നും എന്നാൽ ആ സ്ഥിതിഗതികൾ ഇപ്പോൾ മാറിമറിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ചാനലിനോടായിരുന്നു തോമസ് ഐസകിന്റെ വിലയിരുത്തൽ.
‘തുടക്കത്തിലുള്ള സ്ഥിതി മാറി. ജനങ്ങൾക്ക് സഹതാപമുണ്ട്. പക്ഷേ അത് വോട്ടാകില്ല. ജനങ്ങൾ ഇവിടെ മണ്ഡലത്തിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് തുടങ്ങി. ഇടത് സ്ഥാനാർത്ഥി ജെയ്ക്കുമായി സംവാദത്തിന് ചാണ്ടി ഉമ്മന് പേടിയാണ്. താരതമ്യമുണ്ടായാലോ എന്നാണ് ഭയക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനത്തെ ഭയമില്ല. ചരിത്രത്തിൽ ഇത്രയേറെ പത്രസമ്മേളനം നടത്തിയ മുഖ്യമന്ത്രിയില്ല. അദ്ദേഹം 24 ന് പുതുപ്പള്ളി മണ്ഡലത്തിലെത്തി പ്രസംഗിക്കും. എൽ.ഡി.എഫ് തന്നെ വിജയിക്കും’, അദ്ദേഹം പറഞ്ഞു.
രണ്ടാം ട്വന്റി 20യിലും തകര്‍പ്പന്‍ വിജയം; അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് പരമ്പര
അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നലെ നടന്നു. പുതുപ്പള്ളിയിലെ വികസനത്തെ ചൊല്ലി ഇടത്-വലത് നേതാക്കൾക്കിടയിൽ രാഷ്ട്രീയ പോര് മുറുകുകയാണ്. കിഫ്ബി വഴി പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്ക്കൂൾ കെട്ടിട വികസനം മാത്രമാണ് പുതുപള്ളിയിൽ ഇത്ര നാൾ കൊണ്ട് നടപ്പിലാക്കിയതെന്ന് ചൂണ്ടിക്കാട്ടി മന്ത്രി വി എൻ വാസവൻ രംഗത്ത് വന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം