കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികൾ പീഡനത്തിന് ഇരയാകുന്ന കേസുകളിൽ (പോക്സോ കേസ്) നഷ്ടപരിഹാരം നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരം നൽകാൻ വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽ മതിയായ ഫണ്ട് ഉണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. നിലവിലെ അപേക്ഷകളിൽ തുക വിതരണം ചെയ്യാൻ ആവശ്യമായ ഫണ്ട് ഉടൻ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടു.
ലൈംഗിക അതിക്രമം നേരിട്ട രണ്ടു കുട്ടികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി എടുത്ത തീരുമാനം സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി അംഗീകരിക്കാത്തത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. ഹർജിക്കാരുടെ കേസിൽ ഉടൻ തുക വിതരണം ചെയ്യാനും നിർദേശിച്ചു. ആറു കോടിയോളം രൂപ നഷ്ടപരിഹാരം നൽകാനുള്ളത് കണക്കാക്കിയാണ് നിർദേശം.
read more ലൂണയ്ക്ക് സാങ്കേതിക തകരാർ; റഷ്യൻ ചാന്ദ്രദൗത്യം പ്രതിസന്ധിയിൽ
നഷ്ടപരിഹാരം നൽകാൻ സർക്കാർ പ്രത്യേക സ്കീമിന് രൂപം നൽകുന്നതുവരെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഫണ്ട് അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി. പ്രത്യേക സ്കീമിന് രൂപം നൽകാൻ കോടതി നേരത്തേ നിർദേശിച്ചിരുന്നു. പോക്സോ കേസ് അടക്കമുള്ള ലൈംഗികാതിക്രമക്കേസിൽ എഫ് ഐആർ എടുത്താൽ ഉടൻ ലീഗൽ സർവീസ് അതോറിറ്റിയെ അറിയിക്കണം.
പൊലീസിന്റെ ഐടി സംവിധാനം ലീഗൽ സർവീസ് അതോറിറ്റിയുമായി ബന്ധിപ്പിക്കണം. ക്രമീകരണം നടപ്പാക്കിയെന്ന് ഹൈക്കോടതി രജിസ്ട്രാർ (കംപ്യൂട്ടറൈസേഷൻ), കെൽസ മെമ്പർ സെക്രട്ടറി എന്നിവർ ഉറപ്പാക്കണം. ലൈംഗിക അതിക്രമക്കേസുകളിൽ നഷ്ടപരിഹാരം ലഭിച്ചെന്ന് കെൽസ മെമ്പർ സെക്രട്ടറിയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാനും ഉറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം