തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്. വടക്കാഞ്ചേരി കുന്നംകുളം റൂട്ടിൽ ഓടുന്ന മെജോമോൻ ബസ്സിലെ കണ്ടക്ടറെയാണ് വിളിച്ചുവരുത്തിയത്. ഇയാൾക്കെതിരെ നാളെ നടപടി ഉണ്ടായേക്കും. ഇയാളുടെ ലൈസൻസ് അടക്കം സസ്‌പെൻഡ് ചെയ്യാനാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. കണ്ടക്ടർക്ക് പ്രത്യേക പരിശീലനം നൽകാനും നീക്കമുണ്ട്.
ബേസിൽ കയറ്റാതിരുന്ന കണ്ടക്ടറോട് കൈകൂപ്പി വിദ്യാർഥികളിൽ ഒരാൾ അപേക്ഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ വടക്കാഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് മാർച്ച് നടത്തി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി അഭിജിത്ത് ഗുരുവായൂരിനെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. മോട്ടോർ വാഹനവകുപ്പും ബസ് സ്റ്റാൻഡിൽ എത്തിയിരുന്നു. വടക്കാഞ്ചേരി ക്ലേ ലിയാസ് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥികൾക്കാണ് ദുരനുഭവം ഉണ്ടായത്. തന്നെ കയറ്റാതിരുന്ന ബസ് കണ്ടക്ടർ റോഡ് ദേഷ്യം ഒന്നുമില്ലെന്നും ബസ്സുകാർക്കെതിരെ നടപടി ഒന്നും എടുക്കരുതെന്നുമാണ് ബസ്സിൽ കയറ്റാതിരുന്ന പത്താം ക്ലാസുകാരൻ പ്രതികരിച്ചത്.
Story Highlights : Incident where school students were not allowed to board the bus in Vadakkancherry; Motor Vehicle Department summons conductor
















