കോഴിക്കോട്: വനിത ടിടിആറിനെതിരെ യാത്രക്കാരന്റെ ആക്രമണം . പാലക്കാട് സ്വദേശിനി രജിതയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വയോധികനായ യാത്രക്കാരനാണ് ആക്രമിച്ചത്. ശനിയാഴ്ച രാവിലെ മംഗലാപുരം ചെന്നൈ എക്‌സ്പ്രസിലാണ് സംഭവം നടന്നത്. വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയില്‍ വച്ചാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം ഉണ്ടായത്.
റിസര്‍വ് ചെയ്ത യാത്രക്കാര്‍ എത്തിയപ്പോള്‍ ടിടിഇ വയോധികനോട് സീറ്റില്‍ നിന്നും മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. ഇത് കൂട്ടാക്കാതെ വന്നപ്പോള്‍ ടിടിഇ വീണ്ടും മാറിയിരിക്കാന്‍ പറഞ്ഞു. ഇതിൽ പ്രകോപിതനായ യാത്രക്കാരന്‍ ടിക്കറ്റ് പരിശോധകയുടെ മുഖത്തടിക്കുകയായിരുന്നു.
Also read: എല്‍ഡിഎഫ് നടപ്പാക്കുമെന്ന് പറഞ്ഞ പദ്ധതിയെല്ലാം യാഥാര്‍ത്ഥ്യമാകുമെന്ന് എം വി ഗോവിന്ദൻ
മറ്റൊരു യാത്രക്കാരന്‍ ഇയാളെ തടഞ്ഞെങ്കിലും വണ്ടി കൊയിലാണ്ടി സ്റ്റേഷനില്‍ എത്തിയപ്പോള്‍ കോച്ചില്‍ നിന്നും ഇറങ്ങുന്നതിനിടെ വയോധികന് വീണ്ടും ടിടിഇയുടെ മുഖത്തടിച്ചു. മര്‍ദനത്തില്‍ യുവതിയുടെ മുഖത്ത് പരിക്കേറ്റു. പരുക്കേറ്റ പാലക്കാട് സ്വദേശി രജിതയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പിന്നീട് മറ്റുയാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം