ഡല്‍ഹി: സിപിഐഎം കേന്ദ്ര കമ്മിറ്റി ഡല്‍ഹിയില്‍ സംഘടിപ്പിച്ച പഠന കേന്ദ്രം ‘സുര്‍ജിത് ഭവന്‍’ പൊലീസ് അടപ്പിച്ചു. ജി20 ക്കെതിരെ വി20 പരിപാടി സംഘടിപ്പിക്കുന്നതിനെതിരെയാണ് നടപടി. പരിപാടിക്ക് മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. വിഷയുമായി ബന്ധപ്പെട്ട് ഡിസിപി യെ കാണുമെന്നും സിപിഐഎം പ്രധിനിധികള്‍ കൂട്ടിചേര്‍ത്തു.
അതേസമയം പൊലീസ് നടപടിയെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും വിമര്‍ശിച്ചു. പ്രതിപക്ഷത്തിനെതിരായ നടപടികളുടെ ഭാഗമാണ് പൊലീസ് നീക്കമെന്ന് ജയറാം രമേശ് പറഞ്ഞു. ഇന്നലെ മുതല്‍ തുടങ്ങിയ പരിപാടിയാണ് വി20 . എന്നാല്‍ തങ്ങളുടെ ഓഫീസിന് അകത്ത് നടത്തുന്ന പരിപാടിക്ക് അനുമതിയുടെ അവശ്യമില്ലെന്നാണ് സിപിഐഎം പ്രതിനിധികള്‍ പറയുന്നത്.
Also read: എല്‍ഡിഎഫ് നടപ്പാക്കുമെന്ന് പറഞ്ഞ പദ്ധതിയെല്ലാം യാഥാര്‍ത്ഥ്യമാകുമെന്ന് എം വി ഗോവിന്ദൻ
ജി20 സമ്മേള്ളനത്തിനെതിരെയാണ് സിപിഐഎം വി 20 എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. പൊലീസ് അകത്തേക്കോ പുറത്തോക്കോ ആളുകളെ കടത്തി വിടുന്നില്ലെങ്കിലും സിപിഐഎം പരിപാടിയുമായി മുന്‍പോട്ട് പോവുകയാണ്. ഓഫീസിന്റെയുള്ളില്‍ പരിപാടി ഇപ്പോഴും നടക്കുന്നുണ്ട്. പരിപാടിയില്‍ വിവിധ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയുന്നുണ്ടെന്നും സിപിഐഎം പ്രതിനിധികള്‍ അറിയിച്ചു. പരിപാടിയില്‍ ഇന്നലെ ബൃന്ദ കാരാട്ടും ജയറാം രമേശും പോലെയുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം