ബംഗ്ലൂരു : കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ബൈജൂസിൽ വീണ്ടും കൂട്ടപ്പിരിച്ചു വിടൽ. വിവിധ വിഭാഗങ്ങളിൽ നിന്നായി നൂറ് ജീവനക്കാരെ പുറത്താക്കി. പെർഫോമൻസ് വിലയിരുത്തിയാണ് പിരിച്ച് വിടലെന്നാണ് ബൈജൂസ് നൽകുന്ന വിശദീകരണം. ജൂണിലും ബൈജൂസ് ആയിരത്തോളം തൊഴിലാളികളെ പിരിച്ച് വിട്ടിരുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ, ബൈജൂസ് കമ്പനി കഴിഞ്ഞ നവംബർ മുതൽ ഏകദേശം മൊത്തത്തിൽ മൂവായിരത്തോളം തൊഴിലാളികളെയാണ് ജോലിയിൽ നിന്നും പിരിച്ച് വിട്ടത്. കർണാടക തൊഴിൽ വകുപ്പിന് മുന്നിലടക്കം കൂട്ടപ്പിരിച്ച് വിടലിനെതിരെ തൊഴിലാളികൾ പരാതികൾ നിലനിൽക്കെയാണ് പുതിയ നീക്കം.
Read more : കെസി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ മോഷണം: അന്വേഷണം ഊർജിതമാക്കി പൊലീസ്
അതിനിടെ, ബൈജൂസിന് വീണ്ടും പ്രതിസന്ധിയായി ആഭ്യന്തര റിപ്പോർട്ട് പുറത്ത് വന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബൈജൂസിന്‍റെ ട്യൂഷൻ സെന്‍റർ ഉപഭോക്താക്കളിൽ പകുതി പേരും റീഫണ്ട് ആവശ്യപ്പെട്ടതായാണ് കമ്പനി ആഭ്യന്തര റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 2021 നവംബർ 9 മുതൽ 2023 ജൂലൈ 11 വരെയുള്ള കണക്കുകളാണ് പുറത്ത് വന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം