ഡൽഹി: കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെതിരേ വീണ്ടും പരാതി. ബാർ കൗൺസിലിലാണ് പരാതി നൽകിയത്. ബാർ കൗൺസിൽ ചട്ടപ്രകാരം എൻറോൾ ചെയ്ത അഭിഭാഷകൻ ബിസിനസ് ചെയ്യാൻ പാടില്ലെന്നും മാത്യു കുഴൽനാടൻ റിസോർട്ട് നടത്തുന്നതിന് തെളിവുകളുണ്ടെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്.
ഇത് ചട്ടലംഘനമായതിനാൽ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
read more : കെസി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ മോഷണം: അന്വേഷണം ഊർജിതമാക്കി പൊലീസ്
ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് സി.കെ. സജീവ് ആണ് പരാതിക്കാരൻ. പരാതിയിൽ മാത്യു കുഴൽനാടനോട് വിശദീകരണം തേടുമെന്ന് ബാർ കൗൺസിൽ ചെയർമാൻ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം