വിമാനം ഹൈവേയില്‍ ഇടിച്ചിറങ്ങി; 10 പേര്‍ മരിച്ചു

ക്വലാലംപൂര്‍: വിമാനം ഹൈവേയിലേക്ക് ഇടിച്ചിറങ്ങി 10 പേര്‍ മരിച്ചു. മലേഷ്യന്‍ തലസ്ഥാനമായ ക്വലാലംപൂരിലെ എക്സ്പ്രസ് വേയിലേക്കാണ് ചെറുവിമാനം ഇടിച്ചിറങ്ങിയത്. തുടര്‍ന്ന് ബൈക്കിലും കാറിലും ഇടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

also read.. 72 കുട്ടികളെ പീഡിപ്പിച്ച കത്തോലിക്കാ പുരോഹിതന്റെ ശിക്ഷ 40 വര്‍ഷമായി നീട്ടി

വിമാനത്തിലെ ജീവനക്കാരും യാത്രക്കാരുമുള്‍പ്പടെ എട്ടു പേരും ബൈക്ക് യാത്രക്കാരനും കാറിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്.

ലാങ്കാവി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ക്വലാലംപൂരിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ലാന്‍ഡിങ്ങിനു ശ്രമിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയും ഹൈവേയിലേക്ക് ഇടിച്ചിറങ്ങുകയുമായിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം