എടപ്പാൾ: സംസ്ഥാന പാതയിൽ സബ് സ്റ്റേഷനു സമീപം സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്നു രാവിലെ 7 മണിയോടെയായിരുന്നു സംഭവം. എടപ്പാളിൽ നിന്ന് കുറ്റിപ്പുറത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് കാറിലും ലോറിയിലും ഇടിക്കുകയായിരുന്നു.
read more : കെസി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ മോഷണം: അന്വേഷണം ഊർജിതമാക്കി പൊലീസ്
കാർ യാത്രിക്കരായ 4 പേർക്കും ബസ് യാത്രികർക്കും പരിക്കേറ്റു.
കാറിനുള്ളിൽ കുടുങ്ങിയവരെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം