സിഡ്നി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചതിനു 39 വര്‍ഷം തടവിനു വിധിക്കപ്പെട്ട പള്ളി വികാരിക്ക് ഒരു വര്‍ഷം കൂടി തടവ്. 72ാമത്തെ പീഡനക്കേസില്‍ റോമന്‍ കത്തോലിക്കാ വൈദികനായ ജെറാള്‍ഡ് റിഡ്സ്ഡേലിനെ (89)യാണ് ഓസ്ട്രേലിയന്‍ കോടതി ശിക്ഷിച്ചത്. 1994 മുതല്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് റിസ്ഡേല്‍.
also read.. സിംഗപ്പൂര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഇന്ത്യന്‍ വംശജന്‍
1961 മുതല്‍ 1988 വരെയുള്ള കാലഘട്ടത്തില്‍ ജോലി ചെയ്തിരുന്ന പള്ളികളിലെത്തിയ കുട്ടികളെ പീഡിപ്പിച്ചെന്നാണു തെളിഞ്ഞത്. വിക്റ്റോറിയ സംസ്ഥാനത്തെ വിവിധ പള്ളികളിലും സ്കൂളുകളിലും പ്രവര്‍ത്തിച്ചിരുന്ന കാലത്തായിരുന്നു വൈദികന്‍റെ ക്രൂരത. ജൂണ്‍ മാസത്തില്‍ 1987ല്‍ 13കാരനെ പീഡിപ്പിച്ചത് കുറ്റസമ്മതം നടത്തിയതിനു പിന്നാലെ ബല്ലറാറ്റ് മജിസ്ട്രേറ്റ് കോടതി വൈദികന് ഒരു വര്‍ഷം കൂടി അധിക ശിക്ഷ വിധിച്ചിരുന്നു.
വൈദികനെ കുറ്റവാളിയെന്ന് കണ്ടെത്തുന്ന 193ാമത്തെ കേസ് ആയിരുന്നു ഇത്. ശിക്ഷ വിധിച്ച കേസുകളിലായി 33 വര്‍ഷവും ആറ് മാസവും ശിക്ഷ അനുഭവിച്ചാല്‍ മാത്രമാണ് പരോള്‍ ലഭിക്കാനുള്ള അര്‍ഹത വൈദികന് ലഭിക്കൂ. നിലവിലെ സാഹചര്യത്തില്‍ 2028 ഏപ്രിലിലാണ് വൈദികന് പരോള്‍ ലഭിക്കാനുള്ള ആദ്യ അവസരം ഉണ്ടാവുക.
കുറ്റവാളിയെന്ന് കണ്ടെത്തിയ വിവിധ കേസുകളിലായി എട്ട് തവണയാണ് നിലവില്‍ വൈദികന്‍റെ ശിക്ഷാ കാലയളവ് നീട്ടിയത്. 2022ഓടെ പ്രായാധിക്യം നിമിത്തം നടക്കാന്‍ കഴിയാത്ത വൈദികന്‍ 72ാമത്തെ കേസിലെ വിധി ഓണ്‍ലൈന്‍ ആയാണ് കേട്ടത്. 29 വര്‍ഷം നീണ്ട വൈദിക ജീവിതത്തിന് ഇടയില്‍ 16 പള്ളികളിലാണ് ജെറാള്‍ഡ് ജോലി ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം