സിംഗപ്പൂര്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു പിന്നാലെ സിംഗപ്പൂരിലും ഇന്ത്യന്‍ വംശജന് മത്സരത്തിനൊരുങ്ങുന്നു. സെപ്റ്റംബര്‍ ഒന്നിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ധര്മന് ഷണ്മുഖരത്നം എന്ന ഇന്ത്യന്‍ വംശജന് പത്രിക സമര്‍പ്പിച്ചുകഴിഞ്ഞു.
also read.. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫ്ലോറിഡാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ സ്വതന്ത്ര്യദിനം ആഘോഷിച്ചു
അറുപത്താറുകാരനായ ധര്മന് ഷണ്മുഖരത്നം വിദ്യാഭ്യാസ, ധനകാര്യ മന്ത്രിയായും 2011 മുതല്‍ 2019 വരെ ഉപപ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രണ്ട് ചൈനീസ് വംശജരും മത്സരിക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്. സര്‍ക്കാറുമായി ബന്ധമുള്ള രണ്ട് കമ്പനികളുടെ മുന്‍ എക്സിക്യൂട്ടിവുകളാണ് ചൈനീസ് വംശജരായ രണ്ടുപേര്‍.
അവസാന ദിവസമായ വ്യാഴാഴ്ച വരെ സ്ഥാനാര്‍ഥിത്വത്തിനായി ആറ് അപേക്ഷകളാണ് പ്രസിഡന്‍ഷ്യല്‍ ഇലക്ഷന് കമ്മിറ്റിക്ക് ലഭിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒന്നിലധികം പേര് യോഗ്യത നേടുകയാണെങ്കില്‍ സെപ്റ്റംബര്‍ ഒന്നിന് തെരഞ്ഞെടുപ്പ് നടത്താന്‍ നേരത്തേ തീരുമാനിച്ചിരുന്നു. നിലവിലുള്ള പ്രസിഡന്റ് ഹലീമ യാക്കൂബിന്റെ ആറുവര്‍ഷ കാലാവധി സെപ്റ്റംബര്‍ 13നാണ് അവസാനിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം