ഫ്ലോറിഡാ: ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്‌റ്ററിന്റെ ഘടകമായി പ്രവൃത്തിക്കുന്ന, സൗത്തഫ്‌ളോറിഡാ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനം 2023 ഓഗസ്ററ് 15 ആം തീയതി ഡേവി ഗാന്ധി സ്മാരകംഗണത്തിൽ വെച്ച് ഫ്ലോറിഡാ ചാപ്‌റ്റർ പ്രെസിഡൻഡ് പനങ്ങായിൽ ഏലീയാസിന്റെ അധ്യക്ഷധയിൽ കൂടുകയുണ്ടായി.
also read.. മരിയയുടെ കൊലപാതകിയെ കണ്ടെത്താൻ പോലീസ് സഹായം അഭ്യർത്ഥിച്ചു
ഏലിയാസ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലേക്ക് കോൺഗ്രസ് പ്രവർത്തകരെ എല്ലാവരെയും പ്രത്യേകിച്ച് തമ്പായിൽ നിന്നും വന്നുചേർന്ന ഐ ഓ സി കേരളാ ചാപ്റ്റർ ജനറൽ സെക്രട്ടറി സജി കരമ്പന്നൂർ, സെക്രട്ടറി ജോൺസൻ എന്നിവരെയും ചടങ്ങിലേക്ക് പ്രേത്യേകം സ്വാഗതം ചെയ്‌തു. ഇൻഡ്യയിൽ കോൺഗ്രസ് പ്രസ്ഥാനം സുശക്‌തമാക്കുന്നതിലും, അധികാരത്തിൽ തിരികെവന്ന് ഇന്ത്യയുടെ അഖണ്ഡതയും സമാധാനവും പുനഃസ്ഥാപിക്കുന്നതിന്റെ എല്ലാ മേഘലകളിലും നാമെല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്‌തു.
തുടർന്ന് ഐ ഓ സി ദേശീയ ട്രെഷറർ രാജൻ പടവത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ ബ്രിട്ടീഷ് സാംബ്രാജ്യത്തിന്റെ അടിമത്വത്തിൽ നിന്നും ഭാരതത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതിനായി പോരാടിയ, മാഹാത്‌മാ ഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ, രാജാ ലജ്പത് റായ് തുടങ്ങിയ ധീര നേതാക്കളെ അനുസ്മരിച്ചു പ്രസംഗിച്ചു.
തുടർന്ന് ഐ ഓ സി കേരളാ ചാപ്റ്റർ ജനറൽ സെക്രട്ടറി സജി കരമ്പന്നൂർ തന്റെ സ്വയ സിദ്ധമായ ശൈലിയിൽ സ്വാതന്ത്ര്യ ദിനത്തെപ്പറ്റി വാചാലനായി സംസാരിച്ചു, ഫ്ലോറിഡാ ചാപ്റ്റർ സെക്രട്ടറി ജോൺസൻ, സൗത്തഫ്‌ളോറിഡാ സെക്രട്ടറി രാജൻ ജോർജ്, വൈസ് പ്രസിഡന്റ് ഷാന്റി വർഗീസ്, ചെയർമാൻ ശ്രീ മേലേപ്പുരക്കൽ ചാക്കോ, കമ്മിറ്റി അംഗങ്ങളായ കുരിയൻ വറുഗീസ്, രാജു ഇടിക്കുള, ജോൺസൺ ഔസേഫ്, ഫോമാ നാഷനൽ കമ്മിറ്റി മെമ്പർ ബിജോയ് സേവ്യർ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകുകയും , ഐ ഓ സിക്ക് എല്ലവിധ പിന്തുണയും വാഗ്ദാനം ചെയ്തു. ചെയർമാൻ ശ്രീ എം. വി. ചാക്കോ തന്റെ സന്ദേശത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സിനുവേണ്ടി ഐ ഓ സി യുടെ സൗത്ത് ഫ്ലോറിഡാ ചാപ്റ്റർ ചെയർമാൻ സ്ഥാനം വഹിക്കുന്നതിൽ സന്തോഷം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം