also read.. മില്‍മയുടെ ഓണസമ്മാനം! ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ട് രൂപ അധിക വില; ആകെ 4.2 കോടി നൽകും
സോണ്ടാ ഇൻഫ്രാടെക്ക് 25 ശതമാനം മാത്രം ബയോമൈനിംഗ് പൂർത്തിയാക്കിയപ്പോഴായിരുന്നു ബ്രഹ്മപുരത്ത് തീപ്പിടുത്തം. പാളിച്ചകൾ ഒന്നൊന്നായി വരുത്തിയ സോണ്ടയുമായി കരാർ വൈകാതെ കോർപ്പറേഷൻ റദ്ദാക്കി. തീപ്പിടുത്തമുണ്ടായി 5 മാസം പിന്നിട്ടുമ്പോഴാണ് ബയോമൈനിംഗിന് ഇനി ആരെന്ന ചർച്ചകൾ സജീവമാകുന്നത്. 8 കമ്പനികൾ ടെണ്ടറിൽ പങ്കെടുത്തെങ്കിലും രണ്ടെണ്ണമാണ് യോഗ്യത നേടിയത്. പുനൈയിലെ ഭൂമി ഗ്രീൻ എനർജിക്കാണ് കൂടുതൽ സാധ്യത. ടണ്ണിന് 1699 രൂപ വെച്ചാണ് കരാർ.
മറ്റൊരു കമ്പനിയായ സിഗ്മ ഗ്ലോബൽ എൻവയോൺ സൊലുഷൻസിന് ടണ്ണിന് 4640 രൂപയും. ടണ്ണിന് 1156 രൂപ നീരക്കിൽ 55 കോടി രൂപയ്ക്കായിരുന്നു സോണ്ടയുമായുള്ള കരാർ. ഭൂമി ഗ്രീനുമായുള്ള കരാർ അംഗീകരിച്ചാൽ 119 കോടി രൂപയാകും ആകെ തുക. വലിയ നിരക്കിൽ തിരക്ക് കൂട്ടി കമ്പനിയെ ഏൽപിക്കുന്നതിലാണ് പ്രതിപക്ഷത്തിന്‍റെ ആക്ഷേപം. മാലിന്യം വലിയ അളവിൽ കരാർ നൽകുമ്പോൾ വേണ്ട മുന്നൊരുക്കങ്ങൾ ഇല്ലെന്നും പരാതി
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം