തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകാൻ സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരിയ ഒറ്റപ്പെട്ട മഴയാണ് അനുഭവപ്പെടുക. അതേസമയം, ജില്ലകൾക്ക് പ്രത്യേക അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇത്തവണ മൺസൂൺ വൈകി എത്തിയതിനാൽ പ്രതീക്ഷിച്ച അളവിനെക്കാൾ കുറവാണ് മഴ ലഭിച്ചിട്ടുള്ളത്.
read more മുഖ്യമന്ത്രിയുടെ കന്നി വന്ദേ ഭാരത് യാത്ര ഇന്ന്; ട്രെയിനിനകത്തും പുറത്തും കനത്ത സുരക്ഷ
വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും, ബംഗാൾ-വടക്കൻ ഒഡീഷ തീരത്തിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിനെ തുടർന്നാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം, അടുത്ത 3 ദിവസത്തിനുള്ളിൽ ന്യൂനമർദ്ദം പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ, വടക്കൻ ഒഡീഷ-വടക്കൻ ചത്തീസ്ഗഢ് മേഖലയിലേക്ക് സഞ്ചരിച്ചേക്കും.
ജൂൺ 1 മുതൽ ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത് 1,556 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, കാലവർഷത്തിന്റെ ആദ്യപകുതി അവസാനിക്കുമ്പോൾ 44 ശതമാനം കുറവ് മഴയാണ് ഇതുവരെ ലഭിച്ചത്. ഓഗസ്റ്റ് 1 മുതൽ 15 വരെ 256 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് വെറും 25.1 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചിട്ടുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം