കൊച്ചി: പ്രവാസിയുടെ ഭാര്യയെ ഫ്ളാറ്റിൽ അതിക്രമിച്ച് കയറി അപമാനിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപണം. കളമശേരി നഗരസഭാ പരിധിയിൽ രണ്ടുകുട്ടികളോടൊത്ത് താമസിക്കുന്ന യുവതിയാണ് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തുന്നതെന്ന് റിപ്പോർട്ട് .
കളമശേരി പൊലീസ് സ്‌റ്റേഷനിലെ സിവിൽ സിവിൽ പൊലീസ് ഓഫീസർ ഫ്ലാറ്റിലെത്തി അപമാനിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഇത് സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണർക്കും ഡി.ജി.പി ക്കും പരാതി നൽകി മാസങ്ങളായിട്ടും നടപടിയില്ലെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്.
യുവതിയുടെ ഫ്ളാറ്റിൽ വീട്ടുജോലിക്ക് വന്ന സ്ത്രീ കടം വാങ്ങിയ പണം നൽകാതിരുന്നതിനെത്തുടർന്നാണ് സംഭവങ്ങളുടെ തുടക്കം. യുവതി ഇതുസംബന്ധിച്ച് കളമശേരി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. തുടർന്ന് സീനിയർ സിവിൽ പൊലീസ് ഓഫീസർ സ്ത്രീയിൽ നിന്നും പണം മടക്കി വാങ്ങി നൽകി.
തുടർന്ന് നിരന്തരം ഫോണിൽ വിളിക്കുവാനും വാട്സാപ് സന്ദേശങ്ങളയക്കാനും തുടങ്ങി. കുട്ടികളെ സ്കൂളിൽ വിടാൻ പുറത്തിറങ്ങിയ സമയത്തും ശല്യപ്പെടുത്തിയ ഇയാൾ ഫ്ളാറ്റിലെത്തി അപമാനിക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. ഭർത്താവിന്റെ നിർദ്ദേശപ്രകാരമാണ് കളമശേരി സ്റ്റേഷനിൽ പരാതി നൽകിയത്.
read more കാശ്മീരി കുങ്കുമപ്പൂവിന്റെ രുചി ഇനി 60 രാജ്യങ്ങളിൽ കൂടി എത്തും; പുതിയ നീക്കവുമായി സർക്കാർ
എന്നിട്ടും ശല്യപ്പെടുത്തൽ തുടർന്നപ്പോൾ അസിസ്റ്റന്റ് കമ്മിഷണർക്കും ഡി.ജി.പിക്കും പരാതി നൽകി. അസി കമ്മിഷണർക്ക് 2023 ഫെബ്രുവരി 26നും ഡി.ജി.പിക്ക് ജൂലായ് 10നുമാണ് പരാതി നൽകിയത്.സ്റ്റേഷനിൽ നിന്നും ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയിൽ നിന്നും രണ്ടു തവണ വനിതാ പൊലീസ് എത്തി മൊഴി എടുത്തു. എന്നാൽ ഇപ്പോഴും ശല്യപ്പെടുത്തലും പരാതി പിൻവലിക്കാൻ ഭീഷണിയും തുടരുകയാണെന്നും വീട്ടമ്മ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം