തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അമേഠിയിലല്ല, രാഹുല്‍ കേരളത്തില്‍ തന്നെ മത്സരിക്കണമെന്നു വി ഡി സതീശന് പറഞ്ഞു.
രാഹുല്‍ ഗാന്ധി കേരളം വിട്ടുപോകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാണെന്ന് വി ഡി സതീശന് പറഞ്ഞു. അജയ് റായ് പറഞ്ഞത് അദ്ദേഹത്തിന്റെ ആഗ്രഹമാണെന്നും രാഹുല്‍ എവിടെ മത്സരിക്കും എന്നതില്‍ ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ആണ് പ്രഖ്യാപിച്ചത്. 2024 തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി എവിടെ മത്സരിക്കുമെന്ന ചോദ്യം സജീവ ചര്‍ച്ച ആകുന്നതിനിടെയാണ്, രാഹുല്‍ അമേഠിയില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി അജയ് റായ് രംഗത്ത് വന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം