സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാനായി അഡ്വ. എം കെ സക്കീറിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. ടി കെ ഹംസ രാജിവച്ച ഒഴിവിലേക്കാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്. 10 ബോര്‍ഡ് അംഗങ്ങളും ഒരേ സ്വരത്തില്‍ പിന്തുണ നല്‍കിയെന്നും ഏറ്റവും ശരിയായ രീതിയിലാണ് വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്നും എം കെ സക്കീര്‍ വ്യക്തമാക്കി.
Also read : പുതുപ്പള്ളി തിരഞ്ഞെടുപ്പ്; 7 പേരുടെ പത്രിക അംഗീകരിച്ചു, 3 പേരുടേത് തള്ളി
നിയമപരമായും സത്യസന്ധമായും വഖഫ് സ്വത്ത് സംരക്ഷിക്കും. തര്‍ക്കങ്ങളും പരാതികളും പരിഹരിക്കുകയാണ് ലക്ഷ്യമെന്നും വഖഫ് നിയമനം സുതാര്യമായി നടത്തുമെന്നും എം കെ സക്കീര്‍ കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം