വാഷിങ്ടണ്‍: യുക്രെയ്‌നിലേക്ക് ഡെന്മാര്‍ക്കില്‍ നിന്നും നെതര്‍ലന്‍ഡ്‌സില്‍ നിന്നും എഫ്-16 യുദ്ധവിമാനങ്ങള്‍ അയക്കാന്‍ അനുമതി നല്‍കി യു.എസ്. അമേരിക്കന്‍ നിര്‍മിതമായ എഫ്-16 യുദ്ധവിമാനങ്ങള്‍ പറത്താനുള്ള പരിശീലനം യുക്രെയ്‌നിയന്‍ പൈലറ്റുമാര്‍ പൂര്‍ത്തിയാക്കിയാലുടന്‍ വിമാനങ്ങള്‍ കൈമാറുമെന്ന് യു.എസ് അധികൃതര്‍ പറഞ്ഞു. റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ എഫ്-16 യുദ്ധവിമാനങ്ങള്‍ക്കായി യുക്രെയ്ന്‍ ഏറെക്കാലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
സഖ്യകക്ഷികളില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ കൈമാറുന്നതിന് യു.എസിന്റെ അനുമതി ആവശ്യമുണ്ട്. നാറ്റോ അംഗങ്ങളായ ഡെന്മാര്‍ക്കും നെതര്‍ലന്‍ഡ്‌സും അനുമതിക്കായി അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. 11 രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഡെന്മാര്‍ക്കില്‍ വെച്ചാണ് യുക്രെയ്‌നിയന്‍ പൈലറ്റുമാര്‍ക്ക് എഫ്-16 പറത്താനുള്ള പരിശീലനം നല്‍കുക. ഈ പരിശീലനത്തിന്റെ ‘ഫലം’ അടുത്ത വര്‍ഷം തുടക്കത്തില്‍ കാണാനാകുമെന്നാണ് ഡെന്മാര്‍ക്ക് ആക്ടിങ് പ്രതിരോധ മന്ത്രി ട്രോള്‍സ് പോള്‍സെന്‍ പറഞ്ഞത്.
Also read : പുതുപ്പള്ളി തിരഞ്ഞെടുപ്പ്; 7 പേരുടെ പത്രിക അംഗീകരിച്ചു, 3 പേരുടേത് തള്ളി
എഫ്-16 യുദ്ധവിമാനങ്ങള്‍ യുക്രെയ്‌ന് കൈമാറുന്നതിലും പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിലും യു.എസിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ഡച്ച്, ഡാനിഷ് പ്രതിരോധ വകുപ്പിന് അയച്ച കത്തില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്തോണി ബ്ലിങ്കന്‍ പറഞ്ഞു. റഷ്യന്‍ അധിനിവേശത്തിനെതിരെയും തങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനുമായുള്ള യുക്രെയ്ന്റെ പോരാട്ടത്തിന് ഇത് നിര്‍ണായകമാണെന്നും ബ്ലിങ്കന്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം