മോസ്കോ: ഗൂഗിളിന് റഷ്യന്‍ കോടതി 30 ലക്ഷം റൂബിള്‍ (ഏകദേശം 26.5 ലക്ഷം രൂപ) പിഴയിട്ടു. യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളടങ്ങിയ വിഡിയോ യൂട്യൂബില്‍ നല്‍കിയെന്നാരോപിച്ചാണ് നടപടി.
also read.. 271 പേര്‍ കയറിയ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു മരിച്ചു
വിഡിയോയിലുള്ളത് തെറ്റായ വിവരങ്ങളാണെന്നും നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും ചെയ്യാതിരുന്നതിനെ തുടര്‍ന്നാണ് മജിസ്ട്രേറ്റ് കോടതി പിഴയിട്ടത്. നേരത്തെ സമാനമായ കേസില്‍ ആപ്പിള്‍, വിക്കിമീഡിയ ഫൗണ്ടേഷന്‍ എന്നിവര്‍ക്കെതിരെയും നടപടിയെടുത്തിരുന്നു.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അനുമതിയില്ലാത്ത സംവിധാനങ്ങളിലേക്ക് പ്രവേശിക്കാന്‍ അവര്‍ക്ക് വഴി നല്‍കുന്നുവെന്നാണ് ഗൂഗിളിനെതിരെയുള്ള ആരോപണമെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
|
|