സെനഗൽ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നിന്ന് പുറപ്പെട്ട അഭയാര്‍ഥി ബോട്ട് മുങ്ങി 63 പേര്‍ മരിച്ചു. സ്പെയിനിലെ കാനറി ദ്വീപുകളായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് സൂചന. മത്സ്യബന്ധന ബോട്ടിലായിരുന്നു യാത്ര.
also read.. സ്പെയ്നിലും കാനഡയിലും കാട്ടുതീ
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ കേപ് വെര്‍ഡെയുടെ കടല്‍ അതിര്‍ത്തിയില്‍ ബോട്ട് ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ അതില്‍ അവശേഷിച്ച 38 പേരെ രക്ഷപ്പെടുത്തി. അതില്‍ നാലു കുട്ടികളും ഉള്‍പ്പെടുന്നു.
അഭയാര്‍ഥികളുമായി ജൂലൈ 10നാണ് ബോട്ട് സെനഗല്‍ തീരം വിട്ടത്. രക്ഷപ്പെട്ടവരില്‍ 37 പേര്‍ സെനഗല്‍ പൗരന്മാരും ഒരാള്‍ ഗിനിയ ബിസ്സാവുവില്‍ നിന്നുള്ളയാളുമാണ്. ബോട്ടിലുണ്ടായിരുന്ന ഏഴുപേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ദ്രുതകര്‍മ സേനാംഗങ്ങള്‍ കണ്ടെടുത്തു.
കരയില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെയാണ് ബോട്ട് കണ്ടെത്തിയത്. ഒരു മാസം മുന്‍പ് പുറപ്പെട്ട ബോട്ടിലുള്ളവരെ കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂലൈ 20ന് ഇവരുടെ കുടുംബങ്ങള്‍ സ്പെയിനിലെ കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടന വാക്കിങ് ബോര്‍ഡേഴ്സുമായി ബന്ധപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
|