മഡ്രിഡ്: സ്പെയിനില്‍ സോഷ്യലിസ്ററ് ~ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ സാധ്യത തെളിയുന്നു. പാര്‍ലമെന്റ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്ററ് സ്ഥാനാര്‍ഥി ഫ്രന്‍സീന അര്‍മന്‍ഗോല്‍ വിജയിച്ചതോടെയാണ് സാധ്യത കൂടുതല്‍ സജീവമായത്.
also read.. ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ 4 വയസ്സുകാരനെ തെരുവുനായകൾ ആക്രമിച്ചു
കഴിഞ്ഞ മാസം 23നു നടന്ന തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. എന്നാല്‍, 350 അംഗ പാര്‍ലമെന്റിന്റെ അധോസഭയില്‍ ഫ്രന്‍സീനയ്ക്ക് 178 വോട്ട് ലഭിച്ചു. യാഥാസ്ഥിതികപക്ഷ സ്ഥാനാര്‍ഥിക്ക് 139 വോട്ടും.
കാറ്റലോണിയയുടെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന 2 പാര്‍ട്ടികളുടെ 14 വോട്ടുകളാണു സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായത്. പ്രവാസിയായി കഴിയുന്ന തീവ്രനിലപാടുള്ള കാര്‍ലസ് പ്യുജിമോണ്ടിന്റെ ജന്റ്സ് പാര്‍ട്ടിയാണ് ഇതില്‍ പ്രധാനം. സ്പെയിനില്‍ നിയമനടപടി നേരിടുന്ന പ്യുജിമോണ്ട് പുതിയ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന സ്ഥിതിയാണുള്ളത്.
സാഞ്ചസിന്റെ സോഷ്യലിസ്ററ് പാര്‍ട്ടിക്കും ജന്റ്സിനും സെന്റര്‍ലെഫ്റ്റ് സുമറിനും നാലു ചെറുപാര്‍ട്ടികള്‍ക്കുമായി പാര്‍ലമെന്റില്‍ 171 അംഗങ്ങളുണ്ട്. ഭൂരിപക്ഷത്തിന് 176 അംഗങ്ങള്‍ വേണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം