ആലപ്പുഴ: എസ്എഫ്‌ഐ നേതാവായിരുന്ന നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ മുഖ്യപ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശി മുഹമ്മദ് റിയാസ് ആണ് പിടിയിലായത്. ചെന്നൈയില്‍ എഡ്യു കെയര്‍ എന്ന സ്ഥാപനം നടത്തുകയാണ് ഇയാള്‍. കായംകുളം എംഎസ്എം കോളജ് ഒന്നാം വര്‍ഷം എംകോം വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന നിഖില്‍ തോമസ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചത് ഏറെ വിവാദമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം ചെന്നൈ ആണെന്ന് കണ്ടെത്തിയിരുന്നു.
മുഹമ്മദ് റിയാസ് വഴിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കേരളത്തിലെത്തിയതെന്നും കണ്ടെത്തി. തുടര്‍ന്ന് കായംകുളം പൊലീസ് ചെന്നൈയിലെത്തി റിയാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊച്ചി സ്വദേശി സജുവിന് വ്യാജ സര്‍ട്ടിഫിക്കറ്റ് കൈമാറിയത് റിയാസാണെന്ന് പൊലീസ് പറഞ്ഞു.
Also read :മണിപ്പൂരില്‍ ഏറ്റുമുട്ടല്‍; മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടു
സജുവാണ് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചതെന്ന് റിയാസ് പൊലീസിന് മൊഴി നല്‍കി. പ്രതിഫലമായി 40,000 രൂപ നല്‍കി. ഒരാഴ്ചയ്ക്കകം വ്യാജ സര്‍ട്ടിഫിക്കറ്റ് കൈമാറിയതായും റിയാസ് പൊലീസിനോട് പറഞ്ഞു. കേസില്‍ ഫോണ്‍കോളുകള്‍ അടക്കമുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം