ഭുവനേശ്വർ: പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയെ മുതല കടിച്ചുകീറുന്നതിന്റെ ഭയാനക ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. ഒഡീഷയിലെ ജാജ്പൂർ ജില്ലയിൽ ബുധനാഴ്ചയാണ് ദാരുണമായ സംഭവം.
ജ്യോത്സ്‌ന റാണി എന്ന 35കാരിക്കാണ് ജീവൻ നഷ്ടമായത്. യുവതിയെ മുതല ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. നിലവിളികേട്ട് ഓടിക്കൂടിയ ആളുകൾ മുതല യുവതിയെ കടിച്ചുകീറുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

പ്രദേശത്തെ ബിരൂപ നദിയിൽ ബുധനാഴ്ച രാവിലെ കുളിക്കാനിറങ്ങിയ ജ്യോത്സ്‌നയെ മുതല ആക്രമിക്കുകയായിരുന്നു. വസ്ത്രം കഴുകിയ ശേഷം കുളിക്കാൻ പുഴയിലേക്ക് ഇറങ്ങിയ യുവതിയെ മുതല ആക്രമിക്കുകയും പുഴയുടെ മറുകരയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇവിടെ സ്ഥിരം കുളിക്കാനിറങ്ങാറുണ്ടായിരുന്നതിനാൽ മുതലയുണ്ടാകുമെന്ന് യുവതി കരുതിയില്ല. രക്ഷപ്പെടാനുള്ള ശ്രമം ജ്യോത്സ്‌ന നടത്തിയെങ്കിലും ഫലമുണ്ടായില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















