തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കൽ ആരംഭിച്ചു. 2023 ജനുവരി ഒന്നിന് യോഗ്യത തീയതിയായി നിശ്ചയിച്ച ശേഷമുള്ള പുതുക്കലാണ് ആരംഭിച്ചത്. യോഗ്യത തീയതിയായി നിശ്ചയിച്ചിട്ടുള്ള 2023 ജനുവരി ഒന്നിനോ, അതിനു മുൻപോ 18 വയസ് തികഞ്ഞ വ്യക്തികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഓൺലൈനായി സെപ്റ്റംബർ 23 വരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കും. അതേസമയം, സെപ്റ്റംബർ 8-ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. sec.kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാവുന്നതാണ്.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഫോറം നാലിലും, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിന് ഫോറം ആറിലും, ഒരു വാർഡിൽ നിന്നോ പോളിംഗ് സ്റ്റേഷനിൽ നിന്നോ സ്ഥാനമാറ്റം വരുന്നതിന് ഫോറം ഏഴിലുമാണ് അപേക്ഷിക്കേണ്ടത്. ഓൺലൈനായി അപേക്ഷ അയക്കുമ്പോൾ അപേക്ഷകർക്ക് കമ്പ്യൂട്ടർ ജനറേറ്റഡ് ഹിയറിംഗ് നോട്ടീസ് ലഭിക്കുന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം