കോട്ടയം :പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ നാമനിർദേശ പത്രിക സമർപ്പിച്ചു. സംസ്ഥാന, ദേശീയ നേതാക്കൾക്കൊപ്പം അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറും പാമ്പാടി ബിഡിഒയുമായ ഇ. ദിൽഷാദിന് പത്രിക നൽകി. പളളിക്കത്തോട് ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് പാർട്ടി പ്രവർത്തകർക്കൊപ്പം കാൽനടയായി എത്തിയായിരുന്നു പത്രികാസമർപ്പണം.
Also read : മകളെ വിവാഹം ചെയ്യാന്‍ അനുവദിച്ചില്ല; കണ്ണൂരില്‍ പിതാവിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു
ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻദാസ് അഗർവാൾ, കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി, ദേശീയ സെക്രട്ടറി അനിൽ ആന്റണി, ദേശീയ നിർവാഹ സമിതി അംഗം പി.കെ. കൃഷ്ണദാസ്, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജി. തങ്കപ്പൻ, സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി, തുടങ്ങിയവക്കൊപ്പമാണ് ലിജിൻ ലാൽ പത്രികാ സമർപ്പണത്തിന് എത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം