കോഴിക്കോട്: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. വടക്കുമ്പാട് ഹയര്‍ സെക്കന്‍ററി സ്കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് സിനാനാണ് മര്‍ദ്ദനമേറ്റത്. കോഴിക്കോട് പാലേരിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.
വടക്കുമ്പാട് ഹയര്‍ സെക്കന്‍ററി സ്കൂള്‍ കലോത്സവത്തിന്‍റെ ഭാഗമായി കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചിരുന്നു. ഇതില്‍ മുഹമ്മദ് സിനാന്‍ അടങ്ങിയ മയൂരം ഗ്രൂപ്പിന്‍റെ ചുമതല അധ്യാപകനായ പ്രണവിനാണ് നല്‍കിയിരുന്നത്.
read more ബർഗർ കിംഗിൽ ഇനി മുതൽ തക്കാളി ഉപയോഗിച്ചുള്ള വിഭവങ്ങൾ ഇല്ല, പുതിയ അറിയിപ്പ് പുറത്തുവിട്ടു
പ്രണവ് വൈകിട്ട് ക്ലാസ് റൂമിലെത്തിയപ്പോള്‍ കുട്ടി അസഭ്യം പറഞ്ഞെന്നാരോപിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. മറ്റ് അധ്യാപകരെത്തി അധ്യാപകനെ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു. സംഭവത്തിൽ അധ്യാപകനായ പ്രണവിനെതിരെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന് പരാതി നല്‍കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം