വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചശേഷം എതിരെ വരികയായിരുന്ന ജീപ്പിലിടിച്ച് പൊലീസ് ട്രെയിനി ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. കാറിൽ ഉണ്ടായിരുന്ന പൊലീസ് ട്രെയിനിയായ ആര്യംകോട് വിട്ടിയോട് സ്വദേശി അഭിലാഷ് (29), ജീപ്പിൽ ഉണ്ടായിരുന്ന അരുൺ, രാധ, മനോജ്, സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ പുലർച്ചെ പിരപ്പൻകോട് പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം നടന്നത്. അഭിലാഷ് സഞ്ചരിച്ചിരുന്ന മാരുതി കാർ നിയന്ത്രണംവിട്ട് മരത്തിൽ ഇടിച്ചശേഷം എതിരെവന്ന ബൊലേറൊ ജീപ്പിൽ ഇടിയ്ക്കുകയായിരുന്നു.
read more ബർഗർ കിംഗിൽ ഇനി മുതൽ തക്കാളി ഉപയോഗിച്ചുള്ള വിഭവങ്ങൾ ഇല്ല, പുതിയ അറിയിപ്പ് പുറത്തുവിട്ടു
കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം