ബല്ലിയ: വനിതാ ബ്രിഗേഡ് മേധാവി താരാദേവി ഉൾപ്പെടെ അഞ്ച് നക്‌സലുകളെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. സഹത്വാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബസന്ത്പൂർ ഗ്രാമത്തിൽ ഒളിവിൽ കഴിയവേയാണ് നക്സലുകളെ പിടികൂടിയത്. ഇവരിൽനിന്ന് നക്സലൈറ്റ് സാഹിത്യങ്ങൾ, കൈയെഴുത്ത് സന്ദേശങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ആയുധങ്ങൾ എന്നിവ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

Also read : ദേശീയപതാകയുടെ നിറത്തിൽ കോഴിയെ ചുട്ടു; മലയാളി യൂട്യൂബർക്കെതിരെ പരാതി
പൂർവാഞ്ചൽ മേഖലയിൽ കമ്മറ്റിയും ഗ്രൂപ്പ് യോഗങ്ങളും വിളിച്ചുകൂട്ടി നക്സൽ സിൻഡിക്കേറ്റിന്റെ മുന്നേറ്റം ലക്ഷ്യമിട്ടു എന്നതാണ് അറസ്റ്റിലായവർക്കെതിരെയുള്ള കുറ്റങ്ങൾ. നിരോധിത സി.പി.ഐ മാവോയിസ്റ്റ് ഗ്രൂപ്പുമായി ഇവർക്ക് ബന്ധമുണ്ടെന്ന ആരോപണവുമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















