മുംബൈ: മുംബൈയില്‍ പ്രണയം നിരസിച്ച പന്ത്രണ്ടുകാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കല്യാണ്‍ സ്വദേശിയായ പ്രണിത ദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി ആദിത്യ കാംബ്ലി(20)യെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവമെന്നും ശരീരത്തില്‍ എട്ടോളം കുത്തേറ്റ പെണ്‍കുട്ടി ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങിവരുന്നതിനിടയിലാണ് പ്രണിതയെ പ്രതി ആക്രമിച്ചത്. വീട്ടിലേക്കുള്ള സ്റ്റെപ് കയറുന്നതിനിടെ പിന്നില്‍ നിന്നെത്തിയ പ്രതി അമ്മയെ തള്ളി മാറ്റി പ്രണിതയെ കുത്തുകയായിരുന്നുവെന്നും നെഞ്ചില്‍ മാരകമായി മുറിവേറ്റ പ്രണിതയെ ഉടന്‍ തന്നെ അയല്‍വാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ കൈമാറുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















