ന്യൂഡൽഹി ∙ മണിപ്പുരിലെ കലാപവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ 29 വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ റാങ്കുകളിലുള്ള 53 ഓഫിസർമാരെ സിബിഐ നിയോഗിച്ചു. ലൗലി കത്യാർ, നിർമല ദേവി എന്നീ വനിതകളും മൊഹിത് ഗുപ്തയും ഉൾപ്പെടെ ഡിഐജി റാങ്കിലുള്ള 3 ഓഫിസർമാരും എസ്പി രാജ്‌വീറും ആയിരിക്കും അന്വേഷണസംഘത്തെ നയിക്കുക. 2 എസ്പി, 6 ഡിഎസ്പി എന്നിവരും അടങ്ങിയ സംഘം ജോയിന്റ് ഡയറക്ടർ ഘനശ്യാം ഉപാധ്യായയ്ക്കാണ് റിപ്പോർട്ട് ചെയ്യേണ്ടത്. 16 ഇൻസ്പെക്ടർമാരും 10 സബ് ഇൻസ്പെക്ടർമാരും സംഘത്തിലുണ്ട്. ഇതാദ്യമായാണ് രാജ്യത്ത് ഇത്രയേറെ വനിതാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സിബിഐ അന്വേഷണസംഘം രൂപീകരിക്കുന്നത്.
സാധാരണഗതിയിൽ ഇത്രയേറെ കേസുകൾ സിബിഐക്കു കൈമാറുമ്പോൾ അന്വേഷണസംഘം രൂപീകരിക്കാൻ സംസ്ഥാന പൊലീസിനെക്കൂടി ആശ്രയിക്കാറുണ്ട്. എന്നാൽ മണിപ്പുരിലെ പ്രത്യേക സാഹചര്യത്തിൽ പക്ഷപാതപരമായ ആരോപണങ്ങൾ ഉണ്ടാകതാരിക്കാൻ ഇവരെ ഒഴിവാക്കി. കലാപവുമായി ബന്ധപ്പെട്ട 17 കേസുകളാകും സിബിഐ അന്വേഷിക്കുക.
Also read : ദേശീയപതാകയുടെ നിറത്തിൽ കോഴിയെ ചുട്ടു; മലയാളി യൂട്യൂബർക്കെതിരെ പരാതി
ഇതിനിടെ, മണിപ്പുരിൽ ആയുധങ്ങൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. 11 തോക്കുകൾ മാത്രമാണു കഴിഞ്ഞ ദിവസത്തെ തിരച്ചിലിൽ ലഭിച്ചത്. മണിപ്പുർ പൊലീസിന്റെ സാന്നിധ്യത്തിലാണു തോക്കുകളുമായി അക്രമിസംഘം നിർബാധം വിഹരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം