നൈയാമെ: നൈജറിലെ അതിർത്തി മേഖലയിൽ സായുധസംഘങ്ങൾ നടത്തിയ ഏറ്റുമുട്ടലിൽ 17 സൈനികർ കൊല്ലപ്പെട്ടു. 20 സൈനികർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച തലസ്ഥാനമായ നിയാമിയിൽ നിന്ന് 60 കിലോമീറ്റർ (40 മൈൽ) അകലെ ബുർക്കിന ഫാസോയുടെ അതിർത്തിയോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ പ്രദേശത്താണ് ആക്രമണം നടന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ 100 ഭീകരരെ വധിച്ചു.
ബോനിയിൽ നിന്ന് ടൊറോണിയിലേക്ക് സഞ്ചരിക്കുകയായിരുന്ന സൈനികവാഹനങ്ങൾക്ക് നേരെ ഭീകരർ ഒളിച്ചിരുന്ന് വെടിയുതിർക്കുകയായിരുന്നുവെന്നും പരിക്കേറ്റവരെ തലസ്ഥാനഗരിയായ നൈയാമെയിലേക്ക് മാറ്റിയതായി സൈന്യം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം