കൊച്ചി: കൊച്ചിയില്‍ അക്കൗണ്ട് ഉടമ അറിയാതെ പണം പിന്‍വലിച്ച സംഭവത്തില്‍ നഷ്ടപ്പെട്ട തുക ബാങ്ക് നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കേണ്ടത്. മൂവാറ്റുപുഴ സ്വദേശി സലീം നല്‍കിയ പരാതിയിലാണ് ഉത്തരവ്.
2018 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. സലീമിന്റെ സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷത്തി അറുപതിനായിരം രൂപയാണ് നഷ്ടപ്പെട്ടത്. അക്കൗണ്ടില്‍ നിന്നും മൂന്നുതവണയായാണ് പണം പിന്‍വലിക്കപ്പെട്ടതെന്നും മൂവാറ്റുപുഴ എസ്ബിഐ ബ്രാഞ്ചില്‍ ബന്ധപ്പെട്ടപ്പോള്‍ അധികൃതര്‍ കൈ മലര്‍ത്തുകയാണ് ഉണ്ടായതെന്നുമാണ് പരാതി.
Also read : പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ജെയ്ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു
ഇതോടെയാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. സംഭവത്തില്‍ നഷ്ടപ്പെട്ട തുക ബാങ്ക് നല്‍കണമെന്ന് കമ്മിഷന്‍ ഉത്തരവിറക്കി. നഷ്ടമായ ഒരു ലക്ഷത്തി അറുപതിനായിരം രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കണമെന്നാണ് ഉത്തരവ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം