വാഷിങ്ടന്‍: മൂന്നു വര്‍ഷം മുന്‍പ് നടത്തിയ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോര്‍ജിയ സംസ്ഥാനത്ത് ജോ ബൈഡന്റെ വിജയം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ നാലാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു.
also read.. കാട്ടുതീയണയാതെ ഹവായ്; മരണസംഖ്യ നൂറിലേക്ക്
രണ്ടു വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് ട്രംപും മുന്‍ അഭിഭാഷകന് റൂഡി ജൂലിയാനിയും ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയത്. ഫുള്‍ട്ടന്‍ കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഫാനി വിലിസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കേസില്‍ കീഴടങ്ങാന്‍ ട്രംപിന് ഓഗസ്റ്റ് 25 വരെ സമയം നല്കി. അടുത്ത വര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ട്രംപിനെതിരെ വിവിധ കേസുകളില്‍ ഇതു നാലാം തവണയാണ് കുറ്റപത്രം.
2020ലെ തെരഞ്ഞെടുപ്പില്‍ ജോര്‍ജിയയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായ ബൈഡന് 11,779 വോട്ടിനു ജയിച്ചതായി ഫലം പുറത്തുവന്നതിനു പിന്നാലെ സംസ്ഥാന സെക്രട്ടറിയായ റിപ്പബ്ളിക്കന്‍ പാര്ട്ടിക്കാരന് ബ്രാഡ് റാഫെന്‍സ്പെര്‍ഗറെ ട്രംപ് ഫോണില്‍ വിളിച്ച് 11,780 വോട്ടുകള്‍ തനിക്കു കണ്ടെത്തിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. റാഫെന്‍സ്പെര്‍ഗര്‍ അതു തള്ളുകയും ചെയ്തു.
ഡെമോക്രാറ്റ് പാര്‍ട്ടി തിരിമറി നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവിടുമെന്നായിരുന്നു ഇന്നലത്തെ കുറ്റപത്രത്തിനു പിന്നാലെ ട്രംപിന്റെ പ്രതികരണം. ബൈഡന്റെ രാഷ്ട്രീയപ്രേരിതമായ നീക്കമെന്നും ആരോപിച്ചു. റിപ്പബ്ളിക്കന്‍ കോട്ടയായി അറിയപ്പെട്ടിരുന്ന ജോര്‍ജിയയില്‍ 1992നു ശേഷം ആദ്യമായിട്ടായിരുന്നു ഡെമോക്രാറ്റ് സ്ഥാനാര്‍ഥി വിജയിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം