മസ്കത്ത്: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന നിർധനരായ വനിതകള്‍ക്ക് സ്വയം തൊഴിൽ സഹായ പദ്ധതിയൊരുക്കി മസകത്ത് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക. തണൽ ജീവകാരുണ്യ പദ്ധതിയിൽ ‘ജീവനം’ എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയിലൂടെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലുള്ള വനിതകള്‍ക്ക് ഉപജീവന മാർഗമൊരുക്കുകയാണ് ലക്ഷ്യമിടുന്നത്.
also read.. കുന്നംകുളത്ത് ലോഡ്ജിൽ പൊലീസ് റെയ്ഡ്: രണ്ട് സ്ത്രീകളടക്കം 4 പേർ എംഡിഎംഎയുമായി പിടിയിൽ
വിധവകളായവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. വരുമാന മാർഗത്തിനായി ഓട്ടോറിക്ഷ നല്കുന്ന പദ്ധതിയാണ് പരിഗണനയിലുള്ളത്. തണല്‍ ‘ജീവനം’ പദ്ധതിയുടെ ഉദ്ഘാടനം റുവി സെന്റ് തോമസ് പള്ളിയില്‍ നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ.വര്‍ഗീസ് റ്റിജു ഐപ്പ് നിര്‍വഹിച്ചു. ചടങ്ങിൽ സഭാ മാനേജിങ കമ്മിറ്റി അംഗവും പ്രമുഖ സംരംഭകനുമായ ഡോ. ഗീവര്‍ഗീസ് യോഹന്നാനില്നിന്ന് ആദ്യ തുക സ്വീകരിച്ചു.
ഇടവക ട്രസ്റ്റി ബിജു ജോർജ്, കണ്‍വീനര്‍ റോഫിൻ കെ. ജോൺ എന്നിവര്‍ സംസാരിച്ചു. സഭാ മാനേജിങ് കമ്മിറ്റി അംഗം അഡ്വ. എബ്രഹാം മാത്യു, ഇടവക കോട്രസ്റ്റ് ഡോ. കുര്യൻ എബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു.സ്വയം തൊഴിൽ സഹായ പദ്ധതിക്കൊപ്പം ഇടവകയുടെ സാന്ത്വനം ജീവകാരുണ്യ പദ്ധതിയിലൂടെ ചികിത്സാ, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയവക്കുള്ള ധനസഹായവും നൽകി.
തണൽ ചാരിറ്റി കമ്മിറ്റിയുടെ നിബന്ധനകൾക്ക് വിധേയമായി അർഹരായവരെ തിരഞ്ഞെടുക്കുന്നതാണ്. സഹായത്തിനായി അപേക്ഷിക്കുന്നവര്‍ പൂർണ വിവരങ്ങൾ അടങ്ങിയ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ സഹിതം -The Vicar, Mar Gregorios Orthodox Church, P.O Box: 984, Postal Code: 100, Muscat, Sultanate of Oman- എന്ന വിലാസത്തിൽ അപേക്ഷിക്കണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം