കോട്ടയം: പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു. തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യക്തി അധിക്ഷേപങ്ങൾക്ക് കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് ജെയ്ക് ആവശ്യപ്പെട്ടു. വ്യക്തി അധിക്ഷേപം നടത്തുന്നതിനോട് ഒട്ടും യോജിപ്പില്ലെന്ന് ചാണ്ടി ഉമ്മനും ലിജിൻ ലാലും പ്രതികരിച്ചു.
രാവിലെ മണർകാടുള്ള വീട്ടിൽ നിന്നും കോട്ടയത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ് ജെയ്ക് ആദ്യം എത്തിയത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കെട്ടിവയ്ക്കാനുള്ള പതിനായിരം രൂപ നൽകി. എം വി ഗോവിന്ദൻ, ഇപി ജയരാജൻ, വിഎൻ വാസവൻ അടക്കം മുതിർന്ന നേതാക്കൾക്ക് ഒപ്പം പ്രകടനമായി കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വരണാധികാരിയുടെ ഓഫീസിലെത്തി. നാല് സെറ്റ് പത്രികകൾ സമർപ്പിച്ചു. സ്വത്ത് ഉയർത്തി നടത്തുന്ന വ്യക്തി അധിക്ഷേപങ്ങളോടുള്ള എതിർപ്പും ജെയ്ക് പരസ്യമാക്കി. ഇത്തരം പ്രചാരണ രീതിയോടെ യോജിപ്പില്ലെന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍റെ മറുപടി.
പുതുപ്പള്ളി പഞ്ചായത്തിലായിരുന്നു ചാണ്ടിയുടെ വീട് കയറിയുള്ള പ്രചാരണം. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ അയർക്കുന്നം പഞ്ചായത്തിലാണ് വോട്ട് ചോദിച്ചിറങ്ങിയത്. ചാണ്ടി ഉമ്മനും ലിജിൻ ലാലും നാളെ പത്രിക സമർപ്പിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം