രണ്ടു പവന്‍ തൂക്കം വരുന്ന ഒരു സിംപിൾ മാലയ്‌ക്കുപോലും അര ലക്ഷം രൂപ വില വരുന്ന ഇക്കാലത്ത് ഇത്രയും തുക ഒരുമിച്ചു മുടക്കി സ്വര്‍ണം വാങ്ങാൻ എല്ലാവർക്കും കഴിയില്ല. എന്നാല്‍ വിവാഹം പോലുള്ള അവശ്യസന്ദര്‍ഭങ്ങളില്‍ സ്വര്‍ണം വേണം താനും. ഈ സാഹചര്യത്തിലാണ് ജ്വല്ലറികളുടെ സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ ശ്രദ്ധേയമാകുന്നത്. മാസതവണ വ്യവസ്ഥയിൽ ഒരു നിശ്ചിത കാലത്തിന് ശേഷം പണിക്കൂലിയില്ലാതെ സ്വർണ്ണാഭരണങ്ങൾ സ്വന്തമാക്കാനുള്ള പദ്ധതിയാണ് സ്വർണ്ണ സമ്പാദ്യ പദ്ധതി.
മാസാമാസം കൈയിലൂറി വരുന്ന ചെറിയ തുകകള്‍ നിക്ഷേപിച്ച് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അതിനുള്ള സ്വർണ ഉരുപ്പടികള്‍ നേടാൻ ഈ നിക്ഷേപ പദ്ധതി സഹായിക്കുന്നു. ലഘുതവണകളായി അടയ്ക്കുന്നതിനാല്‍ അതു ബാധ്യതയാകുന്നില്ല. അടച്ച തുകയ്ക്കു തുല്യമായ തൂക്കം സ്വര്‍ണം അന്നത്തെ മാര്‍ക്കറ്റ് വിലയില്‍ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ വരവു വയ്ക്കുന്നതിനാല്‍ വില കൂടിയാൽ അധികലാഭവും കിട്ടും.
പ്രതിമാസം 500 രൂപയോ അതിന്റെ ഗുണിതങ്ങളായേ സ്കീമിൽ അടക്കാം. 11 മാസം കഴിയുമ്പോള്‍ അക്കഔണ്ടിലെ തുകക്കുള്ള സ്വർണാഭരണങ്ങള്‍ സ്വന്തമാക്കാൻ സാധിക്കുന്നു. കല്ലിലാത്ത് കേരള ആഭരണങ്ങള്‍ കൂടാതെ, എസ്റ്റിമേഷനിൽ പണിക്കൂലി 18 ശതമാനം വരെയുള്ള ഏത് ആഭരണവും സ്വന്തമാക്കാം ചുങ്കത്ത് ജ്വല്ലറിയിൽ നിന്ന്. വാങ്ങുന്ന ദിവസത്തെ സ്വർണ്ണ വിലയിൽ പണിക്കൂലി ഇല്ലാതെ സ്വന്തമാക്കാനും സാധിക്കും. ചുങ്കത്ത് ആപ്പ് വഴി വീട്ടിലിരുന്ന് തന്നെ നമ്മുക്ക് പണം അടക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം