കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 80 രൂപ ഇടിഞ്ഞ് സ്വര്‍ണവില പവന് 43,560 എന്ന നിരക്കിലെത്തി. ഇന്നലെയും സ്വര്‍ണവില പവന് 80 രൂപ ഇടിഞ്ഞിരുന്നു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5445 രൂപയിലെത്തി. ഇന്നലെ സ്വര്‍ണവില ഗ്രാമിന് 5455 രൂപയായിരുന്നു.
തുടര്‍ച്ചയായ വിലയിടിവിന് ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സ്വര്‍ണവില വര്‍ധിച്ചിരുന്നത്. ഒരു പവന് സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ച് ശനിയാഴ്ച സ്വര്‍ണവില 43,720 രൂപയിലെത്തിയിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസം വിലയില്‍ മാറ്റമുണ്ടായില്ല. ഇന്നലെ 80 രൂപ ഇടിഞ്ഞ് പവന് 43,640 രൂപയിലെത്തി. ഗ്രാമിന് ഇന്നലെ 5455 രൂപയായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ തന്നെയാണ് സ്വര്‍ണവില ഇടിയാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. രാജ്യാന്തര വിപണിയില്‍ അമേരിക്കന്‍ ബോണ്ട് നാല് ശതമാനത്തിലേക്ക് താഴ്ന്നത് സ്വര്‍ണം വിപണിയില്‍ തിരിച്ചടി നേരിടാന്‍ കാരണമായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം