ന്യൂഡൽഹി : ഡൽഹിയിൽ യമുന വീണ്ടും കരകവിഞ്ഞു. ഹിമാചലിലെ കൃഷ്ണനഗറിൽ ഇന്നലെ വീണ്ടും മണ്ണിടിഞ്ഞ് 2 പേർ മരിച്ചു. 8 വീടുകളും തകർന്നു. കഴിഞ്ഞ ദിവസം മണ്ണിടിച്ചിലിൽ പെട്ട 57 പേരുടെ മൃതദേഹങ്ങൾ ഇതുവരെ പുറത്തെടുത്തു. 10 പേരെ കണ്ടെത്താനായിട്ടില്ല. ഷിംലയിലെ തകർന്ന ക്ഷേത്രത്തിനടിയിൽ നിന്ന് ഇന്നലെ 3 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.
ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. വൈദ്യുതി, റെയിൽവേ ബന്ധങ്ങളും തടസ്സപ്പെട്ടു. മരണനിരക്ക് ഇനിയും കൂടാനാണു സാധ്യത. കനത്ത മഴയും ക്രമരഹിതമായ നിർമാണപ്രവർത്തനങ്ങളുമാണു ദുരിതത്തിനു കാരണമെന്നു മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു പറഞ്ഞു.
ഹിമാചലിലും ഉത്തരാഖണ്ഡിലും ഇന്നുകൂടി കനത്തമഴ പ്രവചിച്ചിട്ടുണ്ട്. ഹിമാചലിൽ 45ശതമാനവും ഉത്തരാഖണ്ഡിൽ 18 ശതമാനവും അധികമഴ പെയ്തു. ഹരിദ്വാർ, ഋഷികേശ് മേഖലയിൽ ഗംഗ കരകവിഞ്ഞു. അളകനന്ദ, മന്ദാകിനി നദികളുടെ സ്ഥിതിയും വിഭിന്നമല്ല. മന്ദാകിനി തീരത്തു നിന്ന് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചു. ഉത്തരാഖണ്ഡിൽ 8 പേർ മരിച്ചു. 15 പേരെ കാണാതായിട്ടുണ്ട്.
Also read :പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ജെയ്ക് സി തോമസ് നാമനിര്‍ദേശ പത്രിക ഇന്ന് സമര്‍പ്പിക്കും
ഡൽഹിയിൽ യമുന അപായനിലയായ 204 മീറ്റർ പിന്നിട്ടു. കനത്ത പ്രളയത്തിനുള്ള സാധ്യത കുറവാണെന്നു ഡൽഹിയിലെ ഇറിഗേഷൻ ആൻഡ് ഫ്ലഡ് കൺട്രോൾ വകുപ്പ് വ്യക്തമാക്കി. ജൂലൈയിൽ ഡൽഹിയിലുണ്ടായ പ്രളയത്തിൽ 27,000 പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു.
അസമിൽ 5 ജില്ലകളിലായി 46,000 പേരെ പ്രളയം ബാധിച്ചു. കനത്ത നാശനഷ്ടമുണ്ടായ ശിവസാഗർ ജില്ലയിൽ മാത്രം 23,000 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ബ്രഹ്മപുത്ര പലയിടത്തും കരകവിഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം