ഇംഫാൽ: മണിപ്പുർ കലാപത്തിൽ വീടുകൾ നഷ്ടപ്പെട്ട 3,000 കുടുംബങ്ങൾക്ക് താൽക്കാലിക വീടുകൾ നിർമിക്കാൻ സർക്കാർ. വീടുകളുടെ ഒന്നാം ഘട്ട നിർമാണം പൂർത്തിയാക്കി. കലാപത്തെത്തുടർന്ന് നിരവധിപ്പേരാണ് വീടുകൾ നഷ്ടമായി ദുരിതാശ്വാസ ക്യാംപുകളിൽ താമസിക്കുന്നത്. മണിപ്പുർ പൊലീസ് ഹൗസിങ് കോർപ്പറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് നിർമാണം.
ജൂൺ 26നാണ് നിർമാണം ആരംഭിച്ചതെന്ന് സൂപ്രണ്ടിങ് എൻജിനീയർ പി.ബ്രൊജെൻഡ്രോ പറഞ്ഞു. അഞ്ച് സ്ഥലങ്ങളിലായാണ് നിർമാണം നടക്കുന്നതെന്നും എത്രയും പെട്ടന്ന് പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘ഇംഫാൽ ഈസ്റ്റ് ജില്ലയിൽ സജിവ ജയിലിനു സമീപത്തായി 200 വീടുകളുടെ നിർമാണം ഏറെക്കുറെ പൂർത്തിയാക്കി. രണ്ട് മുറികളും ഒരു ശുചിമുറിയും അടുക്കളയും അടങ്ങുന്നതാണ് വീട്. ഓഗസ്റ്റ് 20ന് മുൻപ് നിർമാണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. അഴിച്ചുമാറ്റി പുനരുപയോഗിക്കാൻ സാധിക്കുന്ന വസ്തുക്കൾക്കൊണ്ടാണ് നിർമാണം.
റോഡുകൾ പലതും അടഞ്ഞുകിടക്കുന്നതിനാൽ സാധനങ്ങൾ എത്തിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. നാട്ടുകാരാണ് തറ നിർമിച്ചത്. മറ്റു ജോലിക്കാരെ വിമാനത്തിലാണ് എത്തിച്ചത്. യയ്തിബി ലുകോൽ പ്രദേശത്ത് 400 കുടുംബങ്ങൾക്കുള്ള വീടുകളും ക്വാക്തയിൽ 120 കുടുംബങ്ങൾക്കുള്ള വീടുകളും നിർമിച്ചു. – ബ്രൊജെൻഡ്രോ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം